CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 56 Minutes 57 Seconds Ago
Breaking Now

അഡാര്‍ ലുക്കില്‍ മോഹന്‍ലാല്‍ ; ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന 'ലൂസിഫറി'ലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളി ജീപ്പില്‍ വന്നിറങ്ങുന്ന ചിത്രം ഉള്‍പ്പെടുത്തിയാണ് പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. മുന്‍പ് തീക്ഷ്ണമായ നോട്ടത്തോടെയുള്ളമോഹന്‍ലാലിന്റെ ചിത്രം അടങ്ങുന്ന പോസ്റ്ററും പുറത്ത് വിട്ടിരുന്നു. 

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിനായി ഗംഭീര വരവേല്‍പ്പ് നല്‍കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ദിവസങ്ങളില്‍ 26 ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിടുകയാണ് അണിയറപ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പിന്നാലെയാണ് മോഹന്‍ലാലിന്റെ ഈ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. 

സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ ആയ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മുഖ്യ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മഞ്ജുവാര്യരാണ് നായിക.

 




കൂടുതല്‍വാര്‍ത്തകള്‍.