CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 12 Seconds Ago
Breaking Now

ഓഫ്‌ജെം പ്രൈസ് ക്യാപിന് അരികിലെത്താന്‍ എനര്‍ജി കമ്പനികളുടെ നിരക്ക് വര്‍ദ്ധന ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നു; ബ്രിട്ടീഷ് ഗ്യാസും, സ്‌കോട്ടിഷ് പവറും 10.5% വര്‍ദ്ധനവ് പ്രഖ്യാപിച്ച് ഞെട്ടിച്ചു; ശരാശരി വാര്‍ഷിക ബില്ലില്‍ 115 പൗണ്ടിന്റെ വര്‍ദ്ധനവ്

ബ്രിട്ടീഷ് ഗ്യാസ് ഉപയോക്താക്കളുടെ എണ്ണം ഏറ്റവും കൂടുതല്‍ ആയതിനാല്‍ വലിയ ശതമാനം ആളുകളെയും ഈ വര്‍ദ്ധനവ് ബാധിക്കും

നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരു അവസരം വീണുകിട്ടിയാല്‍ പാഴാക്കുന്ന പരിപാടി പൊതുവെ കമ്പനികള്‍ സ്വീകരിക്കാറില്ല. പരമാവധി ജനങ്ങളെ പിഴിഞ്ഞ് പണം പെട്ടിയില്‍ ഇടുകയാണ് ഇവരുടെ പണി. സേവന മേഖലയെന്നാണ് പറയുന്നതെങ്കിലും പണം പിരിക്കുന്ന പരിപാടി തന്നെയാണ് ഭൂരിഭാഗം കമ്പനികളും ചെയ്യുന്നത്. എനര്‍ജി കമ്പനികളില്ലാതെ ജീവിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് ഈ മേഖലയില്‍ എന്ത് വര്‍ദ്ധനവ് നേരിട്ടാലും അത് നിശബ്ദം ഏറ്റുവാങ്ങുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. ഇപ്പോള്‍ ജനങ്ങളുടെ കുടുംബ ബജറ്റില്‍ തീപടര്‍ത്തി ബ്രിട്ടീഷ് ഗ്യാസും, സ്‌കോട്ടിഷ് പവറുമാണ് സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഓഫ്‌ജെമിന്റെ വര്‍ദ്ധിപ്പിച്ച പ്രൈസ് ക്യാപിന് സമാനമായാണ് ഈ വര്‍ദ്ധന. 

10.5 ശതമാനം വര്‍ദ്ധനവാണ് ബ്രിട്ടീഷ് ഗ്യാസ് വരുത്തുന്നത്. ഇതോടെ വാര്‍ഷിക ഡ്യുവല്‍ ഫ്യുവല്‍ ബില്ലില്‍ ശരാശരി 119.12 പൗണ്ട് വര്‍ദ്ധിക്കും. ഇതോടെ ശരാശരി എസ്‌വിടി കസ്റ്റമര്‍ക്ക് 1254 പൗണ്ട് ചെലവഴിക്കേണ്ടി വരും. സ്‌കോട്ടിഷ് പവര്‍ നിരക്കുകളില്‍ 10 ശതമാനം വര്‍ദ്ധനവാണ് നടപ്പാക്കുന്നത്, പ്രതിവര്‍ഷം 117 പൗണ്ട് വര്‍ദ്ധിച്ച് ശരാശരി ബില്‍ 1254 പൗണ്ടിലെത്തും. ഏപ്രില്‍ 1 മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരും. ഏകദേശം 5 മില്ല്യണ്‍ കുടുംബങ്ങളെ ഈ വര്‍ദ്ധനവ് ബാധിക്കും- 3.9 മില്ല്യണ്‍ ബ്രിട്ടീഷ് ഗ്യാസ് ഉപഭോക്താക്കളെയും, 9 ലക്ഷം സ്‌കോട്ടിഷ് പവര്‍ ഉപഭോക്താക്കളും ഇതില്‍ പെടും. 

ബ്രിട്ടീഷ് ഗ്യാസ് ഉപയോക്താക്കളുടെ എണ്ണം ഏറ്റവും കൂടുതല്‍ ആയതിനാല്‍ വലിയ ശതമാനം ആളുകളെയും ഈ വര്‍ദ്ധനവ് ബാധിക്കും. പ്രൈസ് ക്യാപിലുണ്ടായ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇഡിഎഫ്, ഇയോണ്‍, എന്‍പവര്‍ എന്നിവരെല്ലാം തങ്ങളുടെ എസ്‌വിടി താരിഫുകള്‍ കഴിഞ്ഞ ആഴ്ച തന്നെ വര്‍ദ്ധിപ്പിച്ചിരുന്നു. എനര്‍ജി സപ്ലയറെ മാറ്റി നിരക്ക് വര്‍ദ്ധനവില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും നല്ലൊരു ശതമാനം ഉപഭോക്താക്കളും ഇതൊന്നും ശ്രദ്ധിക്കാതെ വിലയേറിയ എസ്‌വിടിയില്‍ തുടരുന്ന കാഴ്ചയും വിപണിയിലുണ്ട്. ബ്രിട്ടീഷ് ഗ്യാസിന്റെ പ്രീപെയ്‌മെന്റ് മീറ്റര്‍ ഉപയോഗിക്കുന്നര്‍ക്ക് വര്‍ഷത്തില്‍ 107 പൗണ്ട് വര്‍ദ്ധനവാണ് അനുഭവപ്പെടുക. 

സ്‌കോട്ടിഷ് പവര്‍ പ്രീപെയ്‌മെന്റ് മീറ്റര്‍ ഉപയോക്താക്കള്‍ക്ക് 106 പൗണ്ട് വര്‍ദ്ധനവും നേരിടും. കസ്റ്റമറെ സഹായിക്കാന്‍ വേണ്ടിയാണ് ഈ വര്‍ഷം ആദ്യം പ്രൈസ് ക്യാപ് പ്രാബല്യത്തില്‍ വന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.