CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 53 Seconds Ago
Breaking Now

കോടതിയില്‍ കാണാം; ഇസ്ലാമിക് സ്‌റ്റേറ്റ് ജിഹാദി വധു ഷമീമാ ബീഗത്തിന്റെ യുകെ പൗരത്വം പിന്‍വലിക്കാനുള്ള നടപടി തുടങ്ങി ഹോം സെക്രട്ടറി സാജിദ് ജാവിദ്; തീരുമാനം നിയമവിരുദ്ധമെന്ന് ആരോപിച്ച് കുടുംബം അപ്പീലുമായി കോടതിയിലേക്ക്

ഈസ്റ്റ് ലണ്ടന്‍ ബെത്‌നാല്‍ ഗ്രീനില്‍ താമസിക്കുന്ന കുടുംബത്തെ കത്ത് വഴിയാണ് നടപടികള്‍ ആരംഭിച്ചതായി അറിയിച്ചത്

ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി വധു ഷമീമാ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം പിന്‍വലിക്കാനുള്ള ഹോം സെക്രട്ടറി സാജിദ് ജാവിദിന്റെ തീരുമാനം കോടതി പോരാട്ടത്തിലേക്ക്. പൗരത്വം പിന്‍വലിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പോരാട്ടം നടത്തുമെന്നും ബീഗത്തിന്റെ അഭിഭാഷകന്‍ പ്രഖ്യാപിച്ചതോടെയാണ് കോടതിയില്‍ കേസെത്തുമെന്ന് ഉറപ്പായത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ഒളിച്ചോടിയ ബീഗം ഒരിക്കലും ബ്രിട്ടനില്‍ തിരികെ കാലുകുത്തില്ലെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് ജാവിദ് നടപടികള്‍ ആരംഭിച്ചത്. 

അന്താരാഷ്ട്ര നിയമപ്രകാരം ആളുകളുടെ പൗരത്വം പിന്‍വലിച്ച് രാജ്യമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കരുതെന്നാണ് നിബന്ധന. എന്നാല്‍ ബംഗ്ലാദേശി നിയമം ആസ്പദമാക്കിയാണ് ഹോം ഓഫീസ് ഈ നീക്കം നടത്തുന്നത്. ഇതുപ്രകാരം ബംഗ്ലാദേശി രക്ഷിതാക്കളുടെ മക്കള്‍ക്ക് രാജ്യത്തെ പൗരത്വം സ്വാഭാവികമായി കൈവരും. ബീഗത്തിന്റെ അമ്മ ബംഗ്ലാദേശുകാരിയുമാണ്. എന്നാല്‍ രാജ്യത്തെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ബീഗത്തിന് പ്രവേശനം നല്‍കുന്ന കാര്യം ബംഗ്ലാദേശ് അന്തിമമായി തീരുമാനിച്ചിട്ടില്ല. 

ഹോം ഓഫീസ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടത് തന്നെ അതിശയിപ്പിച്ചതായി ബീഗത്തിന്റെ ഫാമിലി സോളിസിറ്റര്‍ താസ്‌നിം അകുന്‍ജി വ്യക്തമാക്കി. നിയമത്തിന്റെ എല്ലാ വഴികളിലൂടെയും ഇതിനെ വെല്ലുവിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈസ്റ്റ് ലണ്ടന്‍ ബെത്‌നാല്‍ ഗ്രീനില്‍ താമസിക്കുന്ന കുടുംബത്തെ കത്ത് വഴിയാണ് നടപടികള്‍ ആരംഭിച്ചതായി അറിയിച്ചത്. യുകെയില്‍ നിന്നും ബീഗത്തെ പരിപൂര്‍ണ്ണമായി വിലക്കുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നതെന്ന് കത്ത് വ്യക്തമാക്കി. ജാവിദിന്റെ നിലപാട് നിരാശജനകമാണെന്നാണ് കുടുംബം അഭിഭാഷകന്‍ വഴി പ്രതികരിച്ചത്. 

വിഷയത്തില്‍ ബീഗത്തിന് അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ടെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 2015-ല്‍ രണ്ട് സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബീഗം ഐഎസില്‍ ചേരാന്‍ ഇറങ്ങിത്തിരിച്ചത്. ഇപ്പോള്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ കുടുങ്ങി കിടക്കുകയാണ് ഇവര്‍. താന്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന നിലപാടിനൊപ്പം ബ്രിട്ടനിലെ ഭീകരാക്രമണങ്ങള്‍ മറുപടി മാത്രമാണെന്ന് നിസ്സാരവത്കരിച്ചും ഈ 19-കാരി രാജ്യത്തെ ഞെട്ടിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.