CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 53 Seconds Ago
Breaking Now

നാളെ മുതല്‍ അഡാര്‍ ലവിന് ഹാപ്പി എന്‍ഡിങ്ങാണ് ; തന്നെ സംബന്ധിച്ച് ഈ ചിത്രം ബാഹുബലിയാണെന്നും ഒമര്‍ ലുലു

തന്നെ സംബന്ധിച്ചിടത്തോളം തന്റെ ബാഹുബലിയാണ് ഒരു അഡാര്‍ ലവ് എന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുന്നതിനെ കുറിച്ച് അറിയിക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തി സംസാരിക്കുമ്പോഴാണ് ഒമര്‍ ഇതു പറഞ്ഞത്. പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് ക്ലൈമാക്‌സ് മാറ്റാന്‍ തീരുമാനിച്ചതെന്നും നാളെ മുതല്‍ ചിത്രം ഹാപ്പി എന്‍ഡിങ് ആയിരിക്കുമെന്നും ഒമര്‍ വീഡിയോയില്‍ പറഞ്ഞു.

'ഒറ്റദിവസം കൊണ്ടാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. ഉറങ്ങാതെ വളരെ കഷ്ടപ്പെട്ടാണ് ഈ രംഗം പൂര്‍ത്തിയാക്കിയത്. എന്നെ സംബന്ധിച്ചടത്തോളം 'എന്റെ ബാഹുബലി'യായിരുന്നു ഈ സിനിമ. എനിക്ക് ഇത്രയൊക്കെയേ ചെയ്യാന്‍ അറിയൂ. ഒന്നര വര്‍ഷമായി ഞാന്‍ ഈ സിനിമയ്ക്ക് പിന്നാലെയാണ്. പലരും ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നു. പ്രിയയോടുള്ള ഇഷ്ടക്കേടുകൊണ്ട് ചിത്രത്തെ വെറുക്കരുത്. ഇവരൊക്കെ ചെറിയ കുട്ടികളല്ലേ? പ്രിയ മാത്രമല്ല വേറെ എത്രയോ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. അവരെല്ലാം പുതുമുഖങ്ങളാണ്. പോരായ്മകളെ നിങ്ങള്‍ ക്ഷമിക്കുക.' ഒമര്‍ പറഞ്ഞു.

ലൈവ് വിഡിയോയില്‍ 'കരിങ്കോഴി വേണോ' എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ 'കരിങ്കോഴി വീട്ടിലുണ്ട്, വേണമെങ്കില്‍ കുറച്ച് അങ്ങോട്ട് തരാം' എന്നായിരുന്നു ഒമറിന്റെ മറുപടി. നേരത്തെ അഡാറ് ലവ് സിനിമയുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റിന് താഴെയാണ് കരിങ്കോഴി വില്‍പനയുടെ പരസ്യം പ്രത്യക്ഷപ്പെടുകയും പിന്നീടത് സോഷ്യല്‍ മീഡിയയില്‍ ട്രോളായി വ്യാപിക്കുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.