CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 49 Minutes 22 Seconds Ago
Breaking Now

സന്ദേശത്തിന്റെ സന്ദേശം ; ശ്യാം പുഷ്‌കരന് മറുപടിയുമായി ഹരിഷ് പേരടി

സത്യന്‍ അന്തിക്കാട്  ശ്രീനിവാസന്‍ ടീമിന്റെ സന്ദേശം സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ അഭിപ്രായ പ്രകടനത്തിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. 'സന്ദേശം' വലിയ സന്ദേശമുള്ള സിനിമയായി തോന്നുന്നില്ലെന്ന് ശ്യാം പുഷ്‌കരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോടാണ് ഹരീഷ് പേരടിയുടെ മറുപടി. 

'ഒരു അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് ശ്യാം പുഷ്‌ക്കരന്‍ അറിഞ്ഞില്ലേ ?.അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം,' ഇതാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലിനെയാണ് ഹരീഷ് പേരടി ഇവിടെ പരാമര്‍ശിക്കുന്നത്. സന്ദേശം സിനിമ പറയുന്ന സന്ദേശത്തില്‍ തനിക്ക് വിയോജിപ്പുണ്ടെന്നാണ് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്. 

വിദ്യാര്‍ഥി രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ആളാണ് താന്‍. എന്നാല്‍ സന്ദേശം വിദ്യാര്‍ഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞ് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേര്‍ ഈ വിഷയത്തില്‍ ശ്യാം പുഷ്‌കരനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.