CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 36 Seconds Ago
Breaking Now

നോര്‍ത്താംപ്ടന്‍ പള്ളിയില്‍ പരിശുദ്ധ : വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 22 ,23 തീയതികളില്‍ .

ലണ്ടന്‍:മലങ്കര (ഇന്ത്യന്‍)  ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭ uk യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ uk  നോര്‍ത്താംപ്ടന്‍ st: Dionysius പള്ളിയുടെ കാവല്‍ പിതാവും , മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ  st:Geevarghese Mar Dionysius  അഥവാ സഭാ ഭാസുരന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ 85 ത്  ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 22 ,23  (വെള്ളി , ശനി ) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു .

22  വെളളിയാഴ്ച  6 .30 പിഎം: ന്  സന്ധ്യ നമസ്‌ക്കാരം , പെരുന്നാള്‍ കൊടിയേറ്റ് , ധ്യാനപ്രസഗം എന്നിവയും 

23  ശനി രാവിലെ  8 .30 നു പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് വിശുദ്ധ : കുര്‍ബാനയ്ക്കു മലങ്കര ഓര്‍ത്തഡോക്ള്‍സ് 

സുറിയാനി സഭ uk  Europe & Africa ഭദ്രാസന കൗണ്‍സിലഗം റവ .ഫാ .മാത്യൂസ് കുര്യാക്കോസ് മുഖ്യ കാര്‍മീകത്വം വഹിക്കും .തുടര്‍ന്ന് ധൂപപ്രാത്ഥന , റാസ , ആശിര്‍വാദം , കൈമുത്തു , കൊടിയിറക്ക് , ചാരിറ്റി വിതരണം , ലേലം , സ്‌നേഹവിരുന്ന് എന്നിവയോടു കൂടി സമാപിക്കുന്ന പരിശുദ്ധന്റ ഓര്‍മ്മ പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ .ഫാ .മാത്യു എബ്രഹാം പാലത്തിങ്കല്‍ , പെരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അരൂണ്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് .....

ബേബി എബ്രഹാം (ട്രസ്റ്റി 07835378066 ),

ബിജു ഐസക് ( സെക്രട്ടറി 07961210315) .

st :Miachel Church , 

Perry tSreet , 

NN14HL .

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.