CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 54 Seconds Ago
Breaking Now

ഭീകരാക്രമണത്തെ അപലപിച്ച് പാക് യുവത്വം ; വെറുപ്പിന് എതിരായ ചലഞ്ച് വൈറല്‍

വെറുപ്പിനെതിരായ ചലഞ്ച് നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയും ലോക രാജ്യങ്ങളും പാകിസ്ഥാനെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ നിഷേധിച്ചും തര്‍ക്കിച്ചും മുന്നോട്ട് പോകുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ പാക്കിസ്ഥാനില്‍ സോഷ്യല്‍ ലോകത്ത് ആക്രമണത്തെ അപലപിച്ച് യുവജനത രംഗത്തുവന്നു. കയ്യില്‍ പ്ലക്കാര്‍ഡുകളുമേന്തി അവര്‍ ഭീകരാക്രമണത്തെ അപലപിക്കുകയാണ്. വെറുപ്പിനെതിരായ ചലഞ്ച് നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി.

എന്റെ മനുഷ്യത്വം ദേശീയതയ്ക്ക് വേണ്ടി പണയപ്പെടുത്തില്ലെന്നും രക്തം ആരുടേതാണെങ്കിലും ചീന്തരുതെന്ന പ്ലക്കാര്‍ഡും ഉയര്‍ത്തി ചിത്രമെടുത്ത് പോസ്റ്റ് ചെയ്താണ് ക്യാമ്പെയ്ന്‍ മുന്നേറുന്നത്. പാക് മാധ്യമ പ്രവര്‍ത്തകനായ സെഹയര്‍ മിര്‍സയും ക്യാമ്പെയ്‌നിന്റെ ഭാഗമായി.

 




കൂടുതല്‍വാര്‍ത്തകള്‍.