CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 19 Seconds Ago
Breaking Now

കാസര്‍കോട് കൊലപാതകം ; അഞ്ചുപേര്‍ കൂടി അറസ്റ്റിലായി

കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. എച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനില്‍കുമാര്‍, കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്യോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. ഇന്നലെ അറസ്റ്റിലായ സജി ജോര്‍ജിനെ ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിരുന്നു. കല്യോട്ട് സ്വദേശിയായ സജി ജോര്‍ജ് സിപിഎം പ്രവര്‍ത്തകനാണ്. ഇന്നലെ രാത്രിയാണ് പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത സജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അതിനിടെ, കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. അതിനിടെ, പ്രതികള്‍ക്ക് ഉപയോഗിക്കാനുള്ള വാഹനം സംഘടിപ്പിച്ചു നല്‍കിയത് സജി ജോര്‍ജാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സജിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകം നടത്താനായി പീതാംബരന്‍ അടക്കമുള്ളവര്‍ക്ക് വാഹനം സംഘടിപ്പിച്ച് നല്‍കിയത് സജിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നത്. അക്രമികള്‍ സജിയുടെ വാഹനത്തിലാണ് സഞ്ചരിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.