CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 43 Seconds Ago
Breaking Now

യുക്മ വെയില്‍സ്‌ റീജിയണല്‍ സ്പോര്‍ട്സ്‌ മീറ്റ്- വെസ്റ്റ്‌ വെയില്‍സ്‌ മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

 യുക്മ വെയില്‍സ്‌ റീജിയന്റെ  ആഭിമുഖ്യത്തില്‍ റീജിയണല്‍ തലത്തില്‍ സ്പോര്‍ട്സ്‌ മീറ്റും ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പും നടന്നു. വെസ്റ്റ്‌ വെയില്‍സ്‌ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച റീജിയണല്‍ സ്പോര്‍ട്സിലും ബാഡ്മിന്റണ്‍ മത്സരത്തിലും റീജിയണില്‍ നിന്നുള്ള എല്ലാ അസോസിയേഷനുകളും പങ്കെടുത്തു. കാലത്ത്‌ 09.00 മണിക്ക് വെയില്‍സ്‌ റീജിയണല്‍ പ്രസിഡന്‍റ് പീറ്റര്‍ രജി താണോലില്‍ ആണ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നു നടന്ന ആവേശോജ്ജ്വലമായ മത്സരത്തില്‍ ന്യൂപോര്‍ട്ട്‌ കേരള കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച ഷാജി ജോസഫും വ്യാസനും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വെസ്റ്റ്‌ വെയില്‍സ്‌ മലയാളി അസോസിയേഷനില്‍ നിന്നുള്ള സോജന്‍ വര്‍ഗീസ്‌, അനീഷ്‌ കുര്യാക്കോസ് സഖ്യം രണ്ടാം സ്ഥാനം നേടി. സെമിയിലെത്തിയ നാല് ടീമുകള്‍ ഏപ്രില്‍ 20നു വാറ്റ്ഫോര്‍ഡില്‍ വച്ച് നടക്കുന്ന യുക്മ ചലഞ്ചേഴ്സ് കപ്പ്‌ ടൂര്‍ണ്ണമെന്‍റിലേക്കുള്ള യോഗ്യത നേടി. 

  വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ റീജിയണല്‍ സ്പോര്‍ട്സ്‌ മീറ്റ്‌ സംഘടകത്വ മികവ് കൊണ്ടും പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. യുക്മ നാഷണല്‍ സ്പോര്‍ട്സ്‌ കോര്‍ഡിനേറ്റര്‍ അഭിലാഷ്‌ മൈലപറമ്പില്‍ ഫ്ലാഗ് ഓഫ് ചെയ്ത കായിക മത്സരങ്ങള്‍ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടു കൂടി സമയബന്ധിതമായി തീരുകയുണ്ടായി. വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചെത്തിയ കായികതാരങ്ങള്‍ തമ്മില്‍ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് നടന്നത്. കിഡ്സ്‌, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍സീനിയര്‍ ഇനങ്ങളിലായി സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരുന്നു. മികച്ച പ്രകടനത്തോടെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയവര്‍ക്ക് മെയ്‌ 25നു നടക്കുന്ന യുക്മ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനു പുറമേ മുഴുവന്‍ വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ഉണ്ടായിരുന്നു. സ്പോര്‍ട്സ്‌ മീറ്റിനെ ആകര്‍ഷകമാക്കി കൊണ്ട് നടന്ന വാശിയേറിയ വടംവലി മത്സരത്തില്‍ ന്യൂപോര്‍ട്ട്‌ കേരള കമ്മ്യൂണിറ്റി ഒന്നാം സ്ഥാനവും വെസ്റ്റ്‌ വെയില്‍സ്‌ മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആതിഥേയ അസോസിയേഷന്‍ കൂടിയായ വെസ്റ്റ്‌ വെയില്‍സ്‌ മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ മീറ്റില്‍ സ്വാന്‍സി മലയാളി അസോസിയേഷനാണ് രണ്ടാം സ്ഥാനം ലഭിച്ചത്.

 സ്പോര്‍ട്സ്‌മീറ്റിനു സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം യുക്മ നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിന്‍സു ജോണ്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ്‌ മൈലപറമ്പില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പീറ്റര്‍ റെജി അധ്യക്ഷനായിരുന്നു. വെസ്റ്റ്‌ വെയില്‍സ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് അനീഷ്‌ അശോക്‌ നന്ദി പ്രകാശിപ്പിച്ചു.

സ്പോര്‍ട്സ്‌ മീറ്റിന്‍റെയും ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെണ്ടിന്‍റെയും കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്യുക.

 

https://picasaweb.google.com/106480875452667034447/20130414223941?authkey=Gv1sRgCKbB7NaXgo2Y1AE&feat=email 

 https://plus.google.com/photos/109019060562351615729/albums/5868748458965056977

 




കൂടുതല്‍വാര്‍ത്തകള്‍.