CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 9 Minutes 39 Seconds Ago
Breaking Now

മഴ വരുന്നേ മഴ; രണ്ട് ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കൊടുങ്കാറ്റിനിടെ കാറ്റ് മണിക്കൂറില്‍ 100 മൈല്‍ വരെയെത്തും; ബ്രിട്ടനില്‍ വീണ്ടും മഞ്ഞുകാലം

ഗാരെത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ അടങ്ങുന്നതിന് മുന്‍പാണ് അടുത്ത കൊടുങ്കാറ്റ്

ബ്രിട്ടനില്‍ വീണ്ടും മഞ്ഞുപെയ്യും. കൊടുങ്കാറ്റും, നല്ല മഴയും അകമ്പടി സേവിച്ചതോടെയാണ് കാലാവസ്ഥ മാറിമറിയുന്നത്. അറ്റ്‌ലാന്റിക്കില്‍ നിന്നുമുള്ള സമ്മര്‍ദമാണ് യുകെയില്‍ അപ്രതീക്ഷിത കാലാവസ്ഥാ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നത്. ചില പ്രദേശങ്ങളില്‍ രണ്ട് ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്നലെ വരെ നിലനിന്നിരുന്ന യെല്ലോ മുന്നറിയിപ്പ് ഇന്നും തുടരുമെന്നാണ് അറിയിപ്പ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ വൈകു്‌ന്നേരം വരെ മഴയ്ക്ക് സാധ്യത കല്‍പ്പിക്കുന്നു. സ്‌കോട്ട്‌ലണ്ടില്‍ മഞ്ഞ് വീണ്ടും പെയ്തിറങ്ങും. കൊടുങ്കാറ്റിനിടെ ഹൈലാന്‍ഡ്‌സില്‍ കാറ്റ് മണിക്കൂറില്‍ 100 മൈല്‍ വേഗതയിലേക്ക് നീങ്ങും. ഇതോടെ വെള്ളപ്പൊക്കത്തിനും സാധ്യത കാണുന്നുണ്ട്. 

കാറ്റ് ശക്തിയായി തുടരുമെന്ന് ബിബിസി കാലാവസ്ഥാ പ്രവചനക്കാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വരെ കാലാവസ്ഥ ഈ രീതിയില്‍ നിലനില്‍ക്കുമ്പോള്‍ ശനിയാഴ്ച കൂടുതല്‍ മോശമാകുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച എത്തുന്ന കൊടുങ്കാറ്റിന് പേര് തീരുമാനിച്ചിട്ടില്ല. ശക്തി കൂടുതലാണെങ്കില്‍ ഹന്നാ എന്നാകും പേര് നല്‍കുകയെന്നാണ് വിവരം. യുകെയുടെ നോര്‍ത്ത് പ്രദേശങ്ങളിലാണ് മഞ്ഞ് തടസ്സങ്ങള്‍ സൃഷ്ടിക്കുക. 

ഗാരെത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ അടങ്ങുന്നതിന് മുന്‍പാണ് അടുത്ത കൊടുങ്കാറ്റ് വീശിയെത്തുക. 2017-ലെ ഡോറിസ് കൊടുങ്കാറ്റിന് ശേഷം ബ്രിട്ടനിലെത്തിയ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഗാരെത്ത്. വെയില്‍സ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തിനും ഇത് കാരണമായി. 




കൂടുതല്‍വാര്‍ത്തകള്‍.