CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 7 Seconds Ago
Breaking Now

എംഎസ് ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ; മധ്യനിരയില്‍ ഇന്ത്യക്ക് എംഎസ് സ്‌പെഷ്യലാണെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ ക്ലാര്‍ക്ക്

ധോണി വിക്കറ്റ് കാത്തപ്പോഴും, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തപ്പോഴും, ക്യാപ്റ്റന്‍ പദവി രാജിവെച്ച് വിക്കറ്റ്കീപ്പറായി മാറിയപ്പോഴും ഏറ്റെടുത്ത ദൗത്യങ്ങളാണ് ക്യാപ്റ്റന്‍ കൂളിന് ആരാധകരെ സമ്മാനിച്ചത്.

മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ലോകകപ്പ്. ഇംഗ്ലണ്ടില്‍ ആരംഭിക്കാന്‍ ഇരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഏറ്റവും വലിയ പരസ്യവാചകം ഇതുതന്നെയാകും. ക്രിക്കറ്റ് രാഷ്ട്രങ്ങളില്‍ ഏറ്റവുമധികം വേരോട്ടമുള്ള ഇന്ത്യയില്‍ എംഎസ് ധോണിക്ക് ആരാധകരേറെയാണ്. ധോണി വിക്കറ്റ് കാത്തപ്പോഴും, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തപ്പോഴും, ക്യാപ്റ്റന്‍ പദവി രാജിവെച്ച് വിക്കറ്റ്കീപ്പറായി മാറിയപ്പോഴും ഏറ്റെടുത്ത ദൗത്യങ്ങളാണ് ക്യാപ്റ്റന്‍ കൂളിന് ആരാധകരെ സമ്മാനിച്ചത്. 

എന്നാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എംഎസിനെ ഉള്‍പ്പെടുത്തണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. പക്ഷെ പരിമിത ഓവറുകളില്‍ സീനിയര്‍ താരമായ ധോണിയുടെ മികവ് എഴുതിത്തള്ളരുതെന്നാണ് വിമര്‍ശകര്‍ക്കുള്ള മറുപടിയായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കില്‍ ക്ലാര്‍ക്ക് ആവശ്യപ്പെടുന്നത്. 

ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പര 32ന് ഓസ്‌ട്രേലിയ കരസ്ഥമാക്കിയതിന് പിന്നാലെയാണ് ക്ലാര്‍ക് ഈ ട്വീറ്റ് ചെയ്തത്. 'എംഎസ് ധോണിയുടെ പ്രാധാന്യം കുറച്ചുകാണരുത്. മധ്യനിരയില്‍ അനുഭവസമ്പത്ത് ഏറെ വിലപ്പെട്ടതാണ്', ലോകകപ്പ് നേടിയിട്ടുള്ള ഓസീസ് ക്യാപ്റ്റന്‍ കുറിച്ചു. ഓസ്‌ട്രേലിയക്ക് എതിരെയുള്ള അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണി വിട്ടുനിന്നപ്പോള്‍ ഋഷഭ് പന്താണ് ഗ്ലൗസ് അണിഞ്ഞത്. 

 




കൂടുതല്‍വാര്‍ത്തകള്‍.