CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 37 Minutes 2 Seconds Ago
Breaking Now

യഥാര്‍ത്ഥ ജീവിതത്തിലും വിജയ് ഹീറോ തന്നെ

യഥാര്‍ത്ഥ ജീവത്തിലും രക്ഷനായി ഇളയ ദളപതി വിജയ്. തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാനായി ആര്‍ത്തിരമ്പി എത്തിയ ആരാധകരുടെ ആവേശത്തില്‍ മറിഞ്ഞു വീണ വേലി, താങ്ങി നിര്‍ത്തി ആരാധകരെ രക്ഷിക്കുന്ന ഇളയ ദളപതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

താരവും സംഘവും വേലി മറിയാതെ തടഞ്ഞുനിര്‍ത്തിയതോടെ വലിയ അപകടമാണ് ഒഴിവായത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലോക്കേഷനിലായിരുന്നു സംഭവം. ഷൂട്ടിന്റെ ഇടവേളയില്‍ ചെറിയ ചാല്‍ ചാടിക്കടന്ന് ആരാധകര്‍ക്ക് അരികിലേക്ക് താരം എത്തുകയായിരുന്നു. എന്നാല്‍ പെട്ടെന്നാണ് വേലി തകര്‍ന്ന് വീഴാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ വിജയ് വേലി താങ്ങി പിടിക്കുകയും ശേഷം അദ്ദേഹത്തിന്റെ സഹായികളും പങ്കാളികളാകുകയുമായിരുന്നു. 

താരത്തിന്റെ സമയോജിതമായ ഇടപെടലിലൂടെ വന്‍ അപകടമാണ് ഒഴിവായത്. 

 




കൂടുതല്‍വാര്‍ത്തകള്‍.