CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes Ago
Breaking Now

യുകെ മലയാളി രാജീവിന്റെ മൃതദേഹം ഏതാനും ദിവസത്തിനുള്ളില്‍ നാട്ടില്‍ എത്തിയ്ക്കും ; റാന്നി സ്വദേശി എബ്രഹാം ചാക്കോയുടെ സംസ്‌കാരം അടുത്ത ചൊവ്വാഴ്ച ഫാല്‍ക്രിക്കില്‍

തിങ്കളാഴ്ച സ്‌കോട്‌ലന്‍ഡിലെ ഫ്‌ളക്രികില്‍ മരണമടഞ്ഞ റാന്നി സ്വദേശി എബ്രഹാം ചാക്കോയുടെ സംസ്‌കാരം ബ്രിട്ടനില്‍ തന്നെ നടത്താന്‍ കുടുംബം തീരുമാനിച്ചു.

ഈ മാസം ആദ്യം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം കണ്ണമൂല സ്വദേശി രാജീവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി. മരണ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാതെ നല്‍കാനാണ് തീരുമാനം. അസ്വാഭാവികതയില്ലെന്നതിനാലാണ് ഈ നടപടി. ഇന്‍ഫെക്ഷന്‍ രഹിത സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചാല്‍ ഇന്ത്യന്‍ എംബസില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകള്‍ ലഭിക്കൂ. ഉടന്‍ രേഖകള്‍ ലഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച നടക്കുമെന്ന് അറിയിച്ചിരുന്ന പോസ്റ്റ്‌മോര്‍ട്ടം ജീവനക്കാരുടെ അഭാവത്തില്‍ വൈകി. ഭാര്യ ലക്ഷ്മിയ്ക്കും മക്കളായ ഗൗരിയ്ക്കും ശങ്കരിയ്ക്കും ആശ്വാസമേകുന്ന വാര്‍ത്തയാണിത്. ഹൈ കമ്മീഷന്റെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് മൃതദേഹം നാട്ടിലെത്തിക്കുക. യുകെ മലയാളികള്‍ രാജീവിന്റെ കുടുംബത്തെ സഹായിക്കാനായി രംഗത്തുണ്ട്.

അതിനിടെ തിങ്കളാഴ്ച സ്‌കോട്‌ലന്‍ഡിലെ ഫ്‌ളക്രികില്‍ മരണമടഞ്ഞ റാന്നി സ്വദേശി എബ്രഹാം ചാക്കോയുടെ സംസ്‌കാരം ബ്രിട്ടനില്‍ തന്നെ നടത്താന്‍ കുടുംബം തീരുമാനിച്ചു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. യുകെയില്‍ തന്നെ പരേതന്റെ ആഗ്രഹപ്രകാരം സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ചൊവ്വാഴ്ച രാവിലെ 11.30ന് ദാണ്ടസ് ഫ്യൂണറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ ഫാല്‍ക്രിക് കെമെലോണ്‍ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. മൂന്നു മണിയ്ക്ക് ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടോബി ഹാളില്‍ ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

എബ്രഹാം ചാക്കോയുടെ പൊതു ദര്‍ശനം തോമസ് കതെല്‍ ആന്‍ഡ് സണ്‍സില്‍ വച്ച് നടക്കും

സെമിത്തേകിയുടെ വിലാസം, കാമലോണ്‍ സെമിത്തേരി, ഫാല്‍ക്രിക്, FK2 7YJ




കൂടുതല്‍വാര്‍ത്തകള്‍.