CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 54 Seconds Ago
Breaking Now

ഗര്‍ഭിണിയായെന്ന പേരില്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റി; ഡിവോണ്‍ & കോണ്‍വാള്‍ പോലീസിനെതിരെ ലിംഗവിവേചന കേസില്‍ വിജയം നേടി പിസി നതാലി ടൗണ്‍; ഡ്യൂട്ടി മാറ്റിയത് വിഷാദവും, മൈഗ്രേനും സമ്മാനിച്ചെന്ന് പരാതി

ഗര്‍ഭിണിയെന്ന് മേലുദ്യോഗസ്ഥനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബീറ്റ് ജോലിയില്‍ നിന്നും അപകടം ഒഴിവാക്കാനായി ടൗണിനെ നീക്കിയത്.

സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഗര്‍ഭധാരണം. ജോലിയ്ക്ക് തെരഞ്ഞെടുക്കുന്നതിന് മുന്‍പ് വിവാഹം കഴിച്ചതാണോ, ഉടനെയെങ്ങാന്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടോ, എത്ര നാളായി വിവാഹം കഴിഞ്ഞിട്ട് തുടങ്ങിയ ചോദ്യങ്ങള്‍ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ നേരിടേണ്ടി വരാറുണ്ട്. ഇതിന് കാരണം ഒരേയൊരു കാര്യമാണ്, ജോലിക്ക് കയറി ഉടന്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായി ലീവെടുക്കുമോയെന്നാണ് തൊഴില്‍ദാതാക്കള്‍ക്ക് അറിയേണ്ട കാര്യം! 

എന്നാല്‍ ഗര്‍ഭം ധരിച്ചെന്നതിന്റെ പേരില്‍ ലീവെടുത്ത് ഇരിക്കാന്‍ കൂട്ടാക്കാത്ത സ്ത്രീകളാണ് ഇന്നുള്ളതെന്ന സത്യമാണ് ഇവര്‍ മറക്കുന്നത്. ഇത്തരക്കാരെ അത് ഓര്‍മ്മിപ്പിക്കാന്‍ പിസി നതാലി ടൗണിന്റെ കഥ ഉപകരിക്കും. ഗര്‍ഭിണിയാണെന്ന് പറഞ്ഞതോടെ മുന്‍നിര ഡ്യൂട്ടികളില്‍ നിന്നും മാറ്റി ഡെസ്‌ക് ജോലികള്‍ ഏല്‍പ്പിച്ച പോലീസ് സേനയ്‌ക്കെതിരെയാണ് ഈ പോലീസ് ഉദ്യോഗസ്ഥ കേസിന് പോയത്. നിയമപോരാട്ടത്തില്‍ സേന ലിംഗവിവേചനം കാണിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. 

ഗര്‍ഭിണിയെന്ന് മേലുദ്യോഗസ്ഥനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബീറ്റ് ജോലിയില്‍ നിന്നും അപകടം ഒഴിവാക്കാനായി ടൗണിനെ നീക്കിയത്. സാധാരണ വസ്ത്രം ധരിക്കാനും, ക്ഷീണം ഒഴിവാക്കാന്‍ രാത്രി ഷിഫ്റ്റുകള്‍ കുറയ്ക്കാനുമെല്ലാം മേധാവികള്‍ നതാലി ടൗണിനോട് നിര്‍ദ്ദേശിച്ചു. ഇതെല്ലാം സന്തോഷത്തോടെ ചെയ്യാമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് ഇവരെ ഫ്രണ്ട്‌ലൈന്‍ ഡ്യൂട്ടികളില്‍ നിന്നും നിര്‍ബന്ധിച്ച് നീക്കിയത്. ഗര്‍ഭിണിയായ സ്ത്രീക്ക് സുരക്ഷിതവും അനുയോജ്യവുമായത് ഓഫീസ് ജോലിയാണെന്നാണ് സീനിയര്‍ മാനേജര്‍മാര്‍ നിഷ്‌കര്‍ഷിച്ചത്. 

കുറ്റകൃത്യങ്ങളില്‍ പെടുന്ന ഇരകളുടെ മൊഴി രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ക്രൈം മാനേജ്‌മെന്റ് ഹബ്ബിലെ ഡെസ്‌ക് ജോലിയാണ് ടൗണിന് നല്‍കിയത്. ഇത് വിഷാദവും, ആകാംക്ഷയും, മൈഗ്രേനും സമ്മാനിച്ചെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് ഉദ്യോഗസ്ഥയുടെ മാനസികാരോഗ്യമാണ് തകര്‍ത്തതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. ഓപ്പറേഷണല്‍ റോളില്‍ നിന്നും അനൗദ്യോഗിക റോളിലേക്ക് സ്ത്രീകളെ നിര്‍ബന്ധിതമായി നീക്കുന്നത് ലിംഗവിവേചനം തന്നെയെന്നും ട്രിബ്യൂണല്‍ പറഞ്ഞു. ചെലവുകള്‍ തീരുമാനിക്കാന്‍ വിചാരണ തുടരും.




കൂടുതല്‍വാര്‍ത്തകള്‍.