CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 34 Minutes 55 Seconds Ago
Breaking Now

വെള്ളക്കാരന്റെ കോപത്തില്‍ പൊലിഞ്ഞത് രണ്ട് ഇന്ത്യന്‍ ജീവനുകള്‍; ന്യൂസിലാന്‍ഡിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തിനിടെ ഒന്‍പത് ഇന്ത്യക്കാരെ കാണാതായെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ സ്ഥാനപതി; ചിരിച്ച്, ലവലേശം പശ്ചാത്താപമില്ലാതെ അക്രമി കോടതിയില്‍

കൂട്ടക്കൊല ഭീകരാക്രമണം തന്നെയാണെന്ന് ന്യൂസിലാന്‍ഡ് പോലീസ് സ്ഥിരീകരിച്ചു

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടെ മുസ്ലീം പള്ളിയില്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും. മൂന്നാമതൊരാള്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലുമാണ്. ഭീകരാക്രമണങ്ങളില്‍ ഒന്‍പത് ഇന്ത്യക്കാരെ അല്ലെങ്കില്‍ ഇന്ത്യന്‍ വംശജരെ കാണാതായെന്നും ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സ്ഥിരീകരിച്ചു. ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 49 പേരാണ് കൊലപ്പെട്ടത്. 

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടെയാണ് വെള്ളക്കാരായ അക്രമികള്‍ പള്ളിയില്‍ ഇരച്ചുകയറി നിറയൊഴിച്ചത്. പള്ളിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരെയെല്ലാം വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ ഈ സംഘം ലൈവ്‌സ്ട്രീം ചെയ്തു. ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കും, ട്വിറ്ററും പാടുപെട്ടു. പള്ളിക്ക് പുറത്ത് നടന്നുപോയവരെയും അക്രമികള്‍ ലക്ഷ്യംവെച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. 

കൂട്ടക്കൊല ഭീകരാക്രമണം തന്നെയാണെന്ന് ന്യൂസിലാന്‍ഡ് പോലീസ് സ്ഥിരീകരിച്ചു. വംശീയമായ കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണം നല്‍കുന്ന വിവരം. 20-കളില്‍ പ്രായമുള്ള ഓസ്‌ട്രേലിയക്കാരനാണ് പ്രധാന ഷൂട്ടര്‍. അക്രമങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് കത്തയച്ചു. ഒന്‍പത് ഇന്ത്യന്‍ പൗരന്‍മാരോ, വംശജരോ കാണാതായവരുടെ കൂട്ടത്തിലുണ്ടെന്ന് ഹൈക്കമ്മീഷണര്‍ സഞ്ജീവ് കോലി ട്വീറ്റ് ചെയ്തു. 

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. ഇതിനിടെ അക്രമത്തിനിടെ പിടിയിലായ അക്രമി ബ്രെണ്ടന്‍ ഹാരിസണ്‍ ടാറന്റിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. ചെയ്ത ക്രൂരതയില്‍ യാതൊരു പശ്ചാത്താപവുമില്ലാതെ ചിരിച്ച് വെള്ളക്കാരന്‍ സുപ്രീമസിസ്റ്റുകളുടെ ആംഗ്യവും കാണിച്ചാണ് കോടതിയിലെത്തിയത്. 18-കാരന്‍ ഡാനിയല്‍ ജോണ്‍ ബറോയും അറസ്റ്റിലായിട്ടുണ്ടെങ്കിലും ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ല. ജാമ്യത്തിന് അപേക്ഷിക്കാത്തതിനാല്‍ ഏപ്രില്‍ 5 വരെ ഇയാളെ കസ്റ്റഡിയില്‍ വിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.