CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 12 Minutes 2 Seconds Ago
Breaking Now

ചിലയിടത്ത് മഴ, ചിലയിടത്ത് മഞ്ഞ്, മറ്റിടങ്ങളില്‍ വെയില്‍; അനിശ്ചിതാവസ്ഥയില്‍ ബ്രിട്ടന്റെ കാലാവസ്ഥ; കനത്ത മഴ പെയ്തപ്പോള്‍ വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടി ജനം; വരുന്നത് ഇടിയും, മഴയും; കാറ്റ് 55 എംപിഎച്ച് വേഗം കൈവരിക്കും; അടുത്ത 24 മണിക്കൂറില്‍ 6 ഇഞ്ച് മഞ്ഞ്!

ആഴ്ച പകുതി ആകുന്നതോടെ ആകാശത്ത് സൂര്യകിരണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം

ഏതെങ്കിലും ഒരു കാലാവസ്ഥയില്‍ ഉറച്ചുനില്‍ക്കാതെ ബ്രിട്ടന്‍. ബ്രക്‌സിറ്റിന്റെ അവസ്ഥ പോലെയാണ് ബ്രിട്ടനിലെ കാലാവസ്ഥയെന്ന് പറഞ്ഞാലും അധികമാകില്ല. എപ്പോള്‍, എങ്ങനെ, എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ. കൊടുങ്കാറ്റ് ഉള്‍പ്പെട്ട ഈ അനിശ്ചിതാവസ്ഥ രാജ്യത്ത് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് മിഡ്‌ലാന്‍ഡ്‌സില്‍ പ്രതീക്ഷിക്കുന്നത്. കനത്ത കാറ്റും ഇതിന് അകമ്പടി സേവിക്കുന്നതോടെ കാര്യങ്ങള്‍ ദുഷ്‌കരമാകും. 

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും എത്തുന്ന ഇടിയും മിന്നലും, കാറ്റും, ഹിമവൃഷ്ടിയും ചേര്‍ന്ന് നിലവില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ സ്ഥലങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. മിഡ്‌ലാന്‍ഡ്‌സില്‍ പുഴകള്‍ കരകവിഞ്ഞ് ഒഴുകിയതോടെയാണ് വെള്ളപ്പൊക്കം സൃഷ്ടിക്കപ്പെട്ടത്. ഇതിനിടെ സ്‌കോട്ട്‌ലണ്ടിലെയും, നോര്‍ത്തിലെയും പ്രദേശങ്ങള്‍ കനത്ത മഞ്ഞിലും മൂടപ്പെട്ടു. എന്നാല്‍ ഇതിനിടയിലും ആശ്വസിക്കാന്‍ വക നല്‍കി വെയില്‍ എത്തുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. രാത്രിയോടെ മൂടല്‍മഞ്ഞും വന്നുചേരും. യുകെയിലെ പല ഭാഗങ്ങളിലും ഐസിനും, മഞ്ഞിനുമുള്ള മുന്നറിയിപ്പ് തുടരുകയാണ്. അടുത്ത 24 മണിക്കൂറില്‍ ആറ് ഇഞ്ച് മഞ്ഞുപെയ്യുമെന്നാണ് അവകാശവാദം. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത കാറ്റില്‍ രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളും ബുദ്ധിമുട്ട് നേരിടുകയാണ്. കരുത്ത് കുറഞ്ഞ് വരികയാണെങ്കിലും കൊടുങ്കാറ്റ് മണിക്കൂറില്‍ 55 മൈല്‍ വേഗതയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. സൗത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില 11 സെല്‍ഷ്യസിലും, നോര്‍ത്തില്‍ 8 സെല്‍ഷ്യസിലുമാകും. ആഴ്ച പകുതി ആകുന്നതോടെ ആകാശത്ത് സൂര്യകിരണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഏഴ് ദിവസത്തോളം നീളുന്ന മഴയുടെ അന്തരീക്ഷം ഇതോടെ വിട്ടുമാറും. 

ആഴ്ചാവസാനത്തോടെയാണ് ഹന്നാ കൊടുങ്കാറ്റ് നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സതേണ്‍ സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കിയത്. വെയില്‍സിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും നാല് ഇഞ്ച് മഴയ്ക്കും ഇത് ഇടയാക്കി. നോര്‍ത്ത് വെയില്‍സില്‍ കനത്ത വെള്ളപ്പൊക്കം വീടുകള്‍ക്കും, ബിസിനസ്സുകള്‍ക്കും നഷ്ടം സൃഷ്ടിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.