CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 5 Minutes 36 Seconds Ago
Breaking Now

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു.

രോഗബാധിതനായി ഏറെ നാളായി ചികില്‍സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. പനജിയിലെ വസതിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു.

മൂന്നുവട്ടം ഗോവ മുഖ്യമന്ത്രിയായി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്നു. ശക്തനായ പ്രതിരോധ മന്ത്രിയും ഗോവയിലെ ബിജെപിയുടെ ശക്തനായ നേതാവുമായിരുന്നു മനോഹര്‍ പരീക്കര്‍.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമായ അവസ്ഥയിലാണെന്ന് നേരത്തെ ഗോവ വിധാന്‍ സഭ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ ഇന്ന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പരീക്കറിനു പകരം മറ്റൊരാളെ കണ്ടെത്തുമെന്നും ലോബോ പറഞ്ഞിരുന്നു.അതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.