CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 34 Seconds Ago
Breaking Now

സെന്റ് പാട്രിക്‌സ് ഡേ ഡിസ്‌കോയില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം; നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പരിഭ്രാന്തി പടര്‍ത്തിയ വിരണ്ടോട്ടത്തില്‍ ആളുകള്‍ ചതഞ്ഞരഞ്ഞു

വേദിയിലേക്ക് കയറാന്‍ നിരവധി പേര്‍ വരി നിന്നതായും, തിക്കും തിരക്കും ഉണ്ടായി എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തിയെന്നുമാണ് പ്രാഥമിക വിവരം.

സെന്റ് പാട്രിക്‌സ് ഡേ ആഘോഷിക്കാനെത്തിയ യുവാക്കള്‍ തിക്കിലും തിരക്കിലും പെട്ട് കൊലപ്പെട്ടു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഹോട്ടലില്‍ വെച്ച് നടത്തിയ യൂത്ത് ഡിസ്‌കോയിലാണ് രണ്ട് കൗമാരക്കാരന്‍ ചതഞ്ഞരഞ്ഞ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അത്യാഹിതത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കൗണ്ടി ടൈറോണിലെ കുക്ക്‌സ്ടൗണിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 18 വയസ്സുള്ള ആണ്‍കുട്ടിയാണ്. പരുക്കേറ്റ ഒരു യുവാവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

തിക്കും തിരക്കും മൂലമുള്ള പരിഭ്രാന്തി ഇപ്പോഴും തുടരുകയാണ്. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പൊടുന്നനെയുള്ള വിരണ്ടോടല്‍ ഉണ്ടായതായാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. എന്നാല്‍ ചില ദൃക്‌സാക്ഷികള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ഗ്രീന്‍വെയില്‍ ഹോട്ടലിന് പുറത്ത് പൊതുജനങ്ങളാണ് പരുക്കേറ്റ കൗമാരക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയത്. ദൃക്‌സാക്ഷികളില്‍ ഒരാളാണ് തന്നെ വിളിച്ച് വിവരം അറിയിച്ചതെന്ന് പ്രാദേശിക കൗണ്‍സില്‍ ട്രെവര്‍ വില്‍സണ്‍ പറഞ്ഞു. 

'തിക്കും തിരക്കും ഉണ്ടായി നിരവധി പേര്‍ക്ക് പരുക്കേറ്റെന്നാണ് കരുതുന്നത്', ഇദ്ദേഹം പ്രതികരിച്ചു. നാല് പേരെ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചു. ഇരകളില്‍ ഒരാള്‍ ഇവിടെ വെച്ചാണ് മരിച്ചത്. രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടതായി പോലീസ് വാര്‍ത്താക്കുറിപ്പ് സ്ഥിരീകരിച്ചു. ഒരാളുടെ നില  ഗുരുതരമാണ്, ഇവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്, അന്വേഷണം തുടരുകയാണ്, പോലീസ് വ്യക്തമാക്കി. എന്നാല്‍ തിക്കും തിരക്കുമല്ല മറിച്ച് പൊടുന്നനെ ചെറുപ്പക്കാര്‍ രോഗബാധിതരായെന്നാണ് പരിപാടിയിലെ ഡിജെ ബിബിസിയോട് പ്രതികരിച്ചത്. 

മക്കളെ കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ക്ക് പിഎസ്എന്‍ഐ കൂക്‌സ്ടൗണ്‍ ഫേസ്ബുക്കില്‍ സന്ദേശം നല്‍കി. വേദിയിലേക്ക് കയറാന്‍ നിരവധി പേര്‍ വരി നിന്നതായും, തിക്കും തിരക്കും ഉണ്ടായി എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തിയെന്നുമാണ് പ്രാഥമിക വിവരം. 




കൂടുതല്‍വാര്‍ത്തകള്‍.