CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 34 Minutes 22 Seconds Ago
Breaking Now

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി ; ''ചൗക്കീദാര്‍'' കൊണ്ടുപോയത് അഞ്ച് ലക്ഷം

മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും കാവല്‍ക്കാരനായ ശംഭു ഗൂര്‍ഖ മോഷ്ടിച്ചത് മൂന്നു ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണ്ണവും.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വാലയുടെ ചൗക്കിദാര്‍ കള്ളന്‍ തന്നെ. മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും കാവല്‍ക്കാരനായ ശംഭു ഗൂര്‍ഖ മോഷ്ടിച്ചത് മൂന്നു ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണ്ണവും. നാലു വര്‍ഷം മുമ്പാണ് ശംഭുവും ഭാര്യയും മന്ത്രിയുടെ ജോലിക്കാരായി എത്തിയത്. നേപ്പാളി സ്വദേശിയായ ശംഭു കാവല്‍ ജോലി നോക്കുമ്പോള്‍ ഭാര്യ വീട്ടു ജോലി ചെയ്തു. ഇവരുടെ രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ കുട്ടികളെ നേപ്പാളിലെ വിദ്യാലയത്തിലാക്കണമെന്ന് പറഞ്ഞ് ഇരുവരും സ്ഥലം വിട്ടു. പോകും മുമ്പ് മോഷണവും നടത്തി. കഴിഞ്ഞ മാസം അവസാനം വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബം ഒരുങ്ങവേയാണ് സേഫിലുണ്ടായിരുന്ന ആഭരണം തിരഞ്ഞത്. എല്ലാം മോഷ്ടിക്കപ്പെട്ടതായി തിരിച്ചറിഞ്ഞു. ശംഭുവിനായിരുന്നു ആഭരണം സൂക്ഷിക്കുന്ന മുറിയുടെ കാവല്‍. ശംഭുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.