CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 26 Minutes 48 Seconds Ago
Breaking Now

പ്രാര്‍ത്ഥിച്ചുനിന്ന നിരപരാധികളെ കൊന്നവന് വധശിക്ഷ തന്നെ ഉത്തരം; ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിലെ പ്രതിയുടെ കുടുംബം പറയുന്നത് ഇങ്ങനെ

വെള്ളക്കാര്‍ വലിയവരെന്ന് വിശ്വസിക്കുന്ന 28കാരനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വിട്ടു

തലതിരിഞ്ഞു പോയ പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ഇയാളുടെ കുടുംബം. ന്യൂസിലാന്‍ഡിലെ പള്ളികളില്‍ കൂട്ടക്കൊല നടത്തിയ ബ്രെന്റണ്‍ ടാറന്റിന്റെ കുടുംബമാണ് ഈ ക്രൂരതയ്ക്ക് വധശിക്ഷ തന്നെയാണ് മറുപടിയെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. വെള്ളക്കാര്‍ വലിയവരെന്ന് വിശ്വസിക്കുന്ന 28കാരനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വിട്ടു. 

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കെത്തിയവര്‍ക്ക് നേരെയാണ് ടാറന്റ് നിഷ്‌കരുണം നിറയൊഴിച്ചത്. സംഭവത്തില്‍ അന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. സാധാരണക്കാരനായിരുന്ന ടാറന്റിന്റെ തലതിരിഞ്ഞ് പോയെന്നും ഇയാള്‍ മരിക്കുന്നതാണ് നല്ലതെന്നും ബന്ധുവായ ഡോണാ കോക്‌സ് പറഞ്ഞു. മരിക്കുകയെന്നത് വേദനാജനകമാണ്, അയാളോട് എങ്ങിനെ ഇത് ചെയ്യാന്‍ കഴിഞ്ഞെന്ന് ചോദിക്കണമെന്നുണ്ട്, ബന്ധു കോക്‌സ് വ്യക്തമാക്കി. 

നല്ല കുടുംബത്തില്‍ പിറന്ന വ്യക്തിയാണ് ടാറന്റ്. ന്യൂ സൗത്ത് വെയില്‍സില്‍ സമൂഹം ബഹുമാനിക്കുന്നവരാണ് ഇയാളുടെ മാതാപിതാക്കള്‍. സ്‌കൂള്‍ അധ്യാപികയായ ഇയാളുടെ അമ്മയെ ക്ലാസിനിടെയാണ് പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് മകന്റെ ക്രൂരതകള്‍ വിശദീകരിച്ചത്. സംഭവത്തെത്തുടര്‍ന്ന് അമ്മയെ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണ്. ആരെങ്കിലും ഇവരെ അക്രമിച്ച് പകരംവീട്ടാന്‍ ശ്രമിക്കുമെന്ന ആശങ്കയിലാണ് നടപടി. 

വിചാരണ സ്വയം നേരിടാനാണ് ടാറന്റ് ഒരുങ്ങുന്നത്. തന്റെ നിലപാടുകളും വിശ്വാസങ്ങളും പ്രഖ്യാപിക്കാനാകും ഇയാളുടെ ഒരുക്കം. ജയിലില്‍ മറ്റ് തടവുകാരുടെ അക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ ഇവരില്‍ നിന്നും അകറ്റിയാണ് ടാറന്റിനെ പാര്‍പ്പിച്ചിരിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.