CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 43 Seconds Ago
Breaking Now

ക്രിസ്തുമതം സമാധാനത്തിന്റെ മതമല്ലെന്ന് പ്രഖ്യാപിച്ച് അഭയാര്‍ത്ഥിത്വം ചോദിച്ചയാള്‍ക്ക് ഹോം ഓഫീസിന്റെ ഞെട്ടിക്കുന്ന കത്ത്; ഇസ്ലാമില്‍ നിന്നും ക്രിസ്ത്യാനിയായി മതംമാറിയ ഇറാന്‍കാരന്റെ അഭയാര്‍ത്ഥി അപേക്ഷ തള്ളിയത് ചോരക്കളിയുടെ ബൈബിള്‍ വചനങ്ങള്‍ കുറിച്ച്; വിശ്വാസികള്‍ രോഷത്തില്‍

കത്തിലെ വാക്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ ഞെട്ടല്‍ രേഖപ്പെടുത്തി

ക്രിസ്ത്യന്‍ മതത്തിലേക്ക് ചേക്കേറിയ വ്യക്തിയുടെ അഭയാര്‍ത്ഥി ഇഅപേക്ഷ തള്ളി ഹോം ഓഫീസിന്റെ അതിക്രൂരമായ കത്ത്. ബൈബിളിലെ രക്തച്ചൊരിച്ചിലിന്റെ വാക്യങ്ങള്‍ ഉദ്ധരിച്ച് ക്രിസ്തുമതം സമാധാനത്തിന്റെ മതമല്ലെന്ന് വ്യക്തമാക്കാനും ഹോം ഓഫീസ് കത്തിലൂടെ ശ്രമിച്ചുവെന്നതാണ് അതിലേറെ ഞെട്ടിക്കുന്ന വസ്തുത. 2016-ലാണ് ഇറാന്‍ പൗരന്‍ അഭയാര്‍ത്ഥികാന്‍ അപേക്ഷ നല്‍കുന്നത്. എന്നാല്‍ ഇസ്ലാമില്‍ നിന്നുമുള്ള അപേക്ഷകന്റെ മതംമാറ്റം സ്ഥിരതയുള്ളതല്ലെന്നാണ് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ ക്രിസ്തുമതം സമാധാനത്തിന്റെ സന്ദേശമല്ല നല്‍കുന്നതെന്ന് പ്രഖ്യാപിച്ച് ബൈബിളിലെ അക്രമത്തിന്റെ വാക്യങ്ങളും എഴുതി. 

അപേക്ഷ നിരസിച്ചുള്ള മറുപടി കത്തിലെ ആറ് ഭാഗങ്ങളാണ് ഇമിഗ്രേഷന്‍ കേസ് വര്‍ക്കറായ നതാന്‍ സ്റ്റീവന്‍സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതികാരത്തിന്റെയും, നാശത്തിന്റെയും, മരണത്തിന്റെയും, അക്രമത്തിന്റെയും തെളിവുകളാണ് ഇവയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്രയും ഞെട്ടിപ്പിക്കുന്ന ഒരു കത്ത് വായിച്ച താന്‍ ഞെട്ടിപ്പോയെന്ന് നതാന്‍ ട്വിറ്ററില്‍ കുറിച്ചു. 'വിശ്വാസം ഏതുമാകട്ടെ, എങ്ങിനെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിശുദ്ധ ഗ്രന്ഥത്തിലെ ഏതാനും ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് ഒരാളുടെ ഹൃയത്തോട് ചേര്‍ന്ന കാരണങ്ങള്‍ ചവറ്റുകുട്ടയില്‍ എറിയാന്‍ സാധിക്കുക. ഏതെങ്കിലും വിശ്വാസത്തെ പിന്തുടരാന്‍ വ്യക്തിപരമായി തീരുമാനമെടുത്ത ഒരു വ്യക്തിയോടാണ് ഇങ്ങനെ ചെയ്തത്', നതാന്‍ ചൂണ്ടിക്കാണിച്ചു. 

ലോകത്തിലെ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബൈബിള്‍ ഗേറ്റ്‌വേ എന്ന ഓണ്‍ലൈന്‍ ബൈബിള്‍ സൈറ്റില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ ഈ വചനങ്ങള്‍ പൊക്കിയതെന്നാണ് കരുതുന്നത്. പഴയ നിയമത്തിലെ ബുക്ക് ഓഫ് ലെവിറ്റിക്കസില്‍ നിന്നുമുള്ള ഭാഗങ്ങളും റെഫ്യൂസല്‍ ലെറ്ററില്‍ ഇടംപിടിച്ചു. ക്രിസ്തുമതം സമാധാനത്തിന്റെ മതമാണെന്ന് കണ്ടെത്തിയതോടെയാണ് ഇതിലേക്ക് മാറിയതെന്ന നിങ്ങളുടെ അവകാശവാദം ശരിയല്ലെന്നതിന് ഉദാഹരണമാണ് ഈ വാക്യങ്ങള്‍, ഹോം ഓഫീസ് കുറിച്ചു. ഈ തീരുമാനത്തിനെതിരെ തന്റെ ക്ലൈന്റ് അപ്പീല്‍ നല്‍കുമെന്ന് നതാന്‍ സ്റ്റീവന്‍സ് സ്ഥിരീകരിച്ചു. ഒപ്പം ഹോം ഓഫീസിന് പരാതിയും നല്‍കും. 

കത്തിലെ വാക്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ ഞെട്ടല്‍ രേഖപ്പെടുത്തി. അഭയാര്‍ത്ഥി അപേക്ഷ തള്ളാന്‍ ബൈബിള്‍ വാക്യങ്ങള്‍ തെരഞ്ഞെടുത്ത ഹോം ഓഫീസ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.