CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 38 Seconds Ago
Breaking Now

നാലു ലൈക്കിന് വേണ്ടി തുണിയില്ലാതെ ഫോട്ടോ ഇടുമെന്ന വിമര്‍ശനം ; കമന്റുകള്‍ക്കുള്ള മറുപടിയിങ്ങനെ

നടി അനാര്‍ക്കലി മരിക്കാര്‍ ആണ് സോഷ്യല്‍ മീഡിയയിലെ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങുന്നത്. നീന്തല്‍ക്കുളത്തില്‍ ബിക്കിനിയിട്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ചിലരെ ചൊടിപ്പിച്ചത്. നടി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കൂട്ടത്തോടെയുള്ള മോശം കമന്റുകളാണ് നിറയുന്നത്. നാല് ലൈക്കിന് വേണ്ടി തുണിയില്ലാത്ത ഫോട്ടോ പോലും ഇടും എന്നു പറഞ്ഞുള്ള കമന്റുകള്‍ വരെ ഇതിലുള്‍പ്പെടുന്നു.

ഈ കമന്റുകളെ ചോദ്യം ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. നീന്തല്‍ക്കുളത്തില്‍ ബിക്കിനിയല്ലാതെ സാരി ഉടുക്കാന്‍ പറ്റുമോ ചേട്ടാ എന്നാണ് അത്തരക്കാര്‍ ചോദിക്കുന്നത്. ഒരു സ്വിം സ്യൂട്ട് കണ്ടാല്‍ പോലും ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ ശരിക്കും പ്രാകൃതരാണെന്ന് ചൂണ്ടികാണിക്കുന്നവരുമുണ്ട് .ആനന്ദം, മന്ദാരം എന്നീ ചിത്രങ്ങളിലൂടെയാണ് അനാര്‍ക്കലി പ്രശസ്തയായത്.

 




കൂടുതല്‍വാര്‍ത്തകള്‍.