CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 3 Minutes 24 Seconds Ago
Breaking Now

മതി നിര്‍ത്തിക്കോ ഈ പണി; തെരേസ മേയെ പുകച്ച് ചാടിക്കാന്‍ ക്യാബിനറ്റില്‍ പദ്ധതി; ബ്രക്‌സിറ്റിനെ രക്ഷിക്കാന്‍ താല്‍ക്കാലിക പ്രധാനമന്ത്രിയായി മൈക്കിള്‍ ഗോവിനെ അവരോധിക്കും; മന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ ഒരേ മനസ്സ്

ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് പോലും പ്രധാനമന്ത്രി കസേര ഒഴിയാന്‍ ഉപദേശം നല്‍കിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നുമുള്ള വിവരങ്ങള്‍.

ബ്രക്‌സിറ്റിന്റെ പണി പാളിക്കാന്‍ ഇറങ്ങിയ തെരേസ മേയെ പുകച്ച് പുറത്ത് ചാടിക്കാന്‍ ഒരുങ്ങി ക്യാബിനറ്റ് മന്ത്രിമാര്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മേയെ നം.10-ല്‍ നിന്നും പുറത്താക്കുമെന്നാണ് ക്യാബിനറ്റ് അംഗങ്ങള്‍ ചേര്‍ന്നെടുത്തിരിക്കുന്ന തീരുമാനം. കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി മൈക്കിള്‍ ഗോവിനെ അവരോധിക്കാനാണ് ഒരുങ്ങുന്നത്. തെരേസ മേയുടെ ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് പോലും പ്രധാനമന്ത്രി കസേര ഒഴിയാന്‍ ഉപദേശം നല്‍കിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നുമുള്ള വിവരങ്ങള്‍. 

എന്‍വയോണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് ഇവരുടെ പിന്‍ഗാമിയായി പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ എല്ലാവരുടെയും അനുഗ്രഹാശ്ശിസുകള്‍ നേടിയിരിക്കുന്നത്. മേയുടെ ഡെപ്യൂട്ടിയും റിമെയിന്‍ പിന്തുണക്കാരനുമായ ഡേവിഡ് ലിഡിംഗ്ടണിന്റെ നേതൃത്വത്തിലുള്ള അട്ടിമറിയില്‍ രോഷാകുലരായ ക്യാബിനറ്റിലെ ബ്രക്‌സിറ്റ് അംഗങ്ങളുടെ നേതാവായി ഗോവ് എത്തുന്നത്. മേയ് പ്രധാനമന്ത്രി പദത്തില്‍ നിന്നും ഒഴിയണമെന്ന കാര്യത്തില്‍ ഇപ്പോള്‍ കൂട്ടായ തീരുമാനമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

കോമണ്‍സില്‍ ചരിത്രം കുറിയ്ക്കുന്ന വോട്ടെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് അതിവേഗത്തില്‍ മാറ്റങ്ങള്‍ നടക്കുന്നത്. മേയുടെ കരാറിനെ പിന്തുണച്ചില്ലെങ്കില്‍ കോമണ്‍സ് ആര്‍ട്ടിക്കിള്‍ 50 പിന്‍വലിച്ച് ബ്രക്‌സിറ്റ് റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസം നം.10 മുന്നറിയിപ്പ് നല്‍കിയിരുന്നു. ജേക്കബ് റീസ് മോഗിന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ റിസേര്‍ച്ച് ഗ്രൂപ്പ് ഇതിനിടെ അടുത്ത നേതാവിനെ കണ്ടെത്താനുള്ള പദ്ധതി തുടങ്ങിയിരുന്നു. തെരേസ മേയ് ബ്രക്‌സിറ്റിനെ ചതിച്ച് പാര്‍ട്ടിയെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്ന് ടോറി വിപ്പ് പോലും അഭിപ്രായപ്പെട്ടു. 

ബ്രക്‌സിറ്റ് കരാര്‍ പാസാക്കാന്‍ ബ്രിട്ടന് രണ്ടാഴ്ച മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിരിക്കുന്നത്. ഈ ഘട്ടത്തിലാണ് തെരേസ മേയ് തന്നെ പുറത്തുപോകണമെന്നും ബ്രക്‌സിറ്റിനെ രക്ഷിക്കാന്‍ പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കണമെന്നും അഭിപ്രായം വരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.