CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 47 Seconds Ago
Breaking Now

കട തുറക്കാനെത്തിയ ന്യൂസ്ഏജന്റ് ജോലിക്കാരനെ കവര്‍ച്ചയ്ക്കിടെ കുത്തിക്കൊന്നു; ലണ്ടനില്‍ ചോരപ്പുഴ ഒഴുകി ഒരു രാത്രി കൂടി; കുത്തേറ്റത് ആറ് പേര്‍ക്ക്; പോലീസിന് പിടിപ്പത് പണി

ഈ വര്‍ഷം ലണ്ടനില്‍ നടന്ന കൊലപാതകങ്ങളുടെ എണ്ണം ഇതോടെ 29 ആയി

ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയ ന്യൂസ്ഏജന്റ് ജോലിക്കാരനെ കവര്‍ച്ചയ്ക്കിടെ കുത്തിക്കൊന്നു. പിന്നര്‍ മാര്‍ഷ് റോഡിവെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് അക്രമം നടന്നതായി രാവിലെ 6 മണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. ഔദ്യോഗികമായി തിരിച്ചറിയാത്ത ഇര സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാന്‍ അന്വേഷണം നടക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. 

ലണ്ടനില്‍ ചോരപ്പുഴ ഒഴുകിയ രാത്രിയില്‍ മറ്റ് ആറ് പേര്‍ക്ക് കൂടി കത്തിക്കുത്തില്‍ പരുക്കേറ്റു. ഈ വര്‍ഷം ലണ്ടനില്‍ നടന്ന കൊലപാതകങ്ങളുടെ എണ്ണം ഇതോടെ 29 ആയി. പിന്നര്‍ മാര്‍ഷ് ഫുഡ് & വൈന്‍ തുറക്കുന്നതിനിടെയാണ് അക്രമം നടന്നതെന്നാണ് കരുതുന്നത്. ഇതിന് പുറമെ നടന്ന മറ്റ് അക്രമങ്ങള്‍ ഇവയാണ്:

- വെസ്റ്റ്മിന്‍സ്റ്റര്‍ ഹാരോ റോഡില്‍ ഞായറാഴ്ച രാത്രി 10.30ന് രണ്ട് കൗമാരക്കാര്‍ക്ക് കുത്തേറ്റു. മൂന്നാമതൊരു വ്യക്തിയുടെ തലയ്ക്കും പരുക്കേറ്റു. 

- നോര്‍ത്ത്-ഈസ്റ്റ് ലണ്ടന്‍ ഡാല്‍സ്റ്റണ്‍ ലെയിനില്‍ രാവിലെ 3.15ന് കുത്തേറ്റ 40-കാരന്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. 

- അര്‍ദ്ധരാത്രിക്ക് പിന്നാലെ ബ്രിക്സ്റ്റണ്‍ സെന്റ് മാത്യൂസ് റോഡില്‍ ഒരു 13 വയസ്സുകാരനംു കുത്തേറ്റു. ഉടന്‍ ആശുപത്രിയിലെത്തിയ ഈ ആണ്‍കുട്ടിയുടെ നില ഗുരുതരമല്ല. 

- രാത്രി 8.30ന് ബാര്‍ക്കിംഗ്‌സൈഡ് ഹൈസ്ട്രീറ്റിലാണ് മറ്റൊരു കത്തിക്കുത്ത് നടന്നത്. 20-കളില്‍ പ്രായമുള്ള യുവാവിന് ഏറ്റ പരുക്ക് ഗുരുതരമല്ല. 

ന്യൂസ്ഏജന്റ് ജോലിക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കട തുറന്നതിന് പിന്നാലെ അക്രമം നടന്നതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പറയുന്നു. കടയിലെ ടില്‍ മോഷ്ടിച്ചിരുന്നു. കത്തിക്കുത്ത് നടത്തിയതിന് ശേഷം ഇവിടെ നിന്നും രക്ഷപ്പെട്ട വ്യക്തി കാറിലാണ് കുതിച്ചത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നല്ല വ്യക്തികള്‍ ജോലിചെയ്തിരുന്ന ഷോപ്പിലെ ഒരാള്‍ കൊല്ലപ്പെട്ടതോടെ പ്രദേശവാസികള്‍ ഞെട്ടലിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.