CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 34 Seconds Ago
Breaking Now

ഹോ ഭാഗ്യം; ജര്‍മ്മനിയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് യാത്രക്കാര്‍ ചെന്നിറങ്ങിയത് എഡിന്‍ബര്‍ഗില്‍; വിമാനത്തിന്റെ പൈലറ്റിന് നല്‍കിയ ഫ്‌ളൈറ്റ് പ്ലാന്‍ തെറ്റിപ്പോയി; അമ്പരന്നുപോയ യാത്രക്കാര്‍ പരാതിയുമായി രംഗത്ത്

വിമാനം തെറ്റായ ലക്ഷ്യസ്ഥാനത്ത് ചെന്നിറങ്ങിയപ്പോള്‍ മാത്രമാണ് സംഭവം യാത്രക്കാര്‍ മനസ്സിലാക്കുന്നത്.

തെക്കോട്ട് പറക്കേണ്ട വിമാനം വടക്കോട്ട് പറന്നാല്‍ എങ്ങിനിരിക്കും? അമ്പമ്പോ വലിയ പ്രശ്‌നം തന്നെയാകും അത്. തെറ്റായ സ്ഥലത്തേക്ക് പറക്കുന്നത് മുതല്‍ വലിയ ദുരന്തങ്ങള്‍ക്ക് വരെ ഇത്തരം അബദ്ധങ്ങള്‍ ഇടയാക്കും. എന്തായാലും അത്തരമൊകരു അബദ്ധത്തില്‍ വഴിമാറി സഞ്ചരിച്ച വിമാനം കൂടുതല്‍ അപകടങ്ങളൊന്നും കൂടാതെ നിലത്തിറങ്ങി. ജര്‍മ്മനിയിലേക്ക് പറന്ന വിമാനം നേരെ സ്‌കോട്ട്‌ലണ്ടിലാണ് ചെന്നിറങ്ങിയതെന്ന് മാത്രം. ബ്രിട്ടീഷ് എയര്‍വേസ് യാത്രക്കാരാണ് ഇപ്പോള്‍ ജര്‍മ്മനിയിലെ ഡസെല്‍ഡോര്‍ഫിന് പകരം എഡിന്‍ബര്‍ഗില്‍ ചെന്നിറങ്ങിയതിന്റെ ഞെട്ടല്‍ വെളിപ്പെടുത്തുന്നത്.

രാവിലെ 7.47ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ച ബിഎ 3271 വിമാനം ജര്‍മ്മനിയിലേക്കുള്ള വഴിയില്‍ കിഴക്കോട്ടാണ് പറക്കേണ്ടിയിരുന്നത്. എന്നാല്‍ ജര്‍മ്മനി ആസ്ഥാനമായ ഡബ്യുഡിഎല്‍ ഏവിയേഷന്‍ ഓപ്പറേറ്റ് ചെയ്തിരുന്ന വിമാനത്തിന്റെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റിന് നല്‍കിയ ഫ്‌ളൈറ്റ് പ്ലാന്‍ അനുസരിച്ച് അദ്ദേഹം വിമാനം പറത്തിയത് സ്‌കോട്ട്‌ലണ്ട് തലസ്ഥാനത്തേക്കാണ്. രണ്ട് മണിക്കൂറിനുള്ളില്‍ അതായത് രാവിലെ 9 മണിക്ക് വിമാനം നിലത്തിറങ്ങുകയും ചെയ്തു. 

വിമാനം തെറ്റായ ലക്ഷ്യസ്ഥാനത്ത് ചെന്നിറങ്ങിയപ്പോള്‍ മാത്രമാണ് സംഭവം യാത്രക്കാര്‍ മനസ്സിലാക്കുന്നത്. ജര്‍മ്മനിയിലേക്ക് പോയ അവരെ സ്വാഗതം ചെയ്തത് 'വെല്‍കം ടു എഡിന്‍ബര്‍ഗ്' എന്ന അനൗണ്‍സ്‌മെന്റാണ്. അപ്രതീക്ഷിതമായ ഈ പിശകിനെക്കുറിച്ച് യാത്രക്കാര്‍ ട്വിറ്ററില്‍ പരാതിയുമായി എത്തി. 'എങ്ങിനെയാണ് എല്‍സിവൈയില്‍ നിന്നും ഡസല്‍ഡോര്‍ഫിലേക്ക് പോയ വിമാനം എഡിന്‍ബര്‍ഗില്‍ എത്തിയതെന്ന് വിശദീകരിക്കാമോ? സംഗതി നല്ല ഐഡിയ ആണെങ്കിലും വിമാനത്തില്‍ കയറിവര്‍ ഇങ്ങനൊരു ലോട്ടറി അടിക്കാന്‍ കാത്തിരുന്നവരല്ല', സണ്‍ ട്രാന്‍ എന്ന യാത്രക്കാരന്‍ ബിഎയോട് ചോദിച്ചു. 

എന്തായാലും വഴിതെറ്റിപ്പോയ വിമാനം എഡിന്‍ബര്‍ഗില്‍ ഇന്ധം നിറച്ച ശേഷം ഡസര്‍ഡോള്‍ഫിലേക്ക് എത്താനായി യാത്ര തുടര്‍ന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ബ്രിട്ടീഷ് എയര്‍വേസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.