CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 4 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ ജീവനക്കാരുടെ പ്രതിസന്ധിയില്‍ അയവില്ലെന്ന് തെളിവ് സഹിതം വെളിപ്പെടുത്തി ലേബര്‍ പാര്‍ട്ടി; 2010 മുതല്‍ രാജിവെച്ചത് 2 ലക്ഷം നഴ്‌സുമാര്‍; ജോലിയും, ജീവിതവും കൈവിടുമെന്ന ആശങ്കയില്‍ ഒഴിഞ്ഞുപോകുന്നവരുടെ എണ്ണം മൂന്നിരട്ടി

ടോറികള്‍ക്ക് കീഴില്‍ 2 ലക്ഷം നഴ്‌സുമാര്‍ എന്‍എച്ച്എസില്‍ നിന്നും രാജിവെച്ചത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി

എന്‍എച്ച്എസില്‍ നിന്നും നഴ്‌സുമാര്‍ രാജിവെച്ച് പോകുന്നതിന്റെ എണ്ണം തുടരുന്നു. 2010 മുതല്‍ എന്‍എച്ച്എസിലെ പണിമതിയാക്കിയത് 2 ലക്ഷത്തിലേറെ നഴ്‌സുമാരാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു, ജോലിയും, ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ കഴിയാത്തത് മൂലമാണ് രാജിവെയ്ക്കുന്നതെന്ന് വ്യക്തമാക്കുന്ന നഴ്‌സുമാരുടെ എണ്ണം ഇക്കാലയളവില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന നഴ്‌സുമാരുടെ എണ്ണം 73 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ 69 ശതമാനം പേര്‍ അവസരങ്ങളുടെ അഭാവം മൂലമാണ് ഒഴിഞ്ഞത്. 

എന്‍എച്ച്എസില്‍ ജീവനക്കാരുടെ അഭാവം മൂലം ആശുപത്രികള്‍ പ്രതിസന്ധിയില്‍ നില്‍ക്കവെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ മാസമായിരുന്നു ഈ വിഷയത്തില്‍ ഏറ്റവും കടുപ്പമേറിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ലേബര്‍ പാര്‍ട്ടി നടത്തിയ ഗവേഷണത്തില്‍ കൂടുതല്‍ ആശങ്കാകുലമായ കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 2010-11 മുതല്‍ 2017-18 കാലയളവില്‍ ജോലി രാജിവെച്ച എല്ലാ എന്‍എച്ച്എസ് ജീവനക്കാരുടെയും കണക്കുകള്‍ പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇതുപ്രകാരം ആകെ രാജിവെച്ച ജീവനക്കാരുടെ എണ്ണം 896,917- ഇതില്‍ നഴ്‌സുമാര്‍ 200,586. റിട്ടയര്‍മെന്റും, മറ്റിടങ്ങളിലേക്ക് മാറുന്നതുമാണ് നഴ്‌സുമാര്‍ക്കിടയിലെ പ്രധാന രാജികാരണം. എന്നാല്‍ വലിയൊരു ശതമാനം പേര്‍ക്ക് ഇതല്ല കാരണം. 2018-ല്‍ ഏകദേശം 2910 നഴ്‌സുമാരും, ഹെല്‍ത്ത് വിസിറ്റേഴ്‌സും ജോലി രാജിവെച്ചു, ഇതിന് കാരണമായത് ജോലിയും, ജീവിതവും തമ്മില്‍ ചേര്‍ച്ചയില്ലെന്നതാണ്. 2011-ല്‍ 1069 നഴ്‌സുമാരാണ് ഈ കാരണം ചൂണ്ടിക്കാണിച്ച് രാജിവെച്ചത്. ഇംഗ്ലണ്ടില്‍ ഏകദേശം 40,000 നഴ്‌സിംഗ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിന് പുറമെയാണ് നിലവിലുള്ളവരുടെ കുടിയൊഴിയല്‍. ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ എന്‍എച്ച്എസിന് സാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ടോറികള്‍ക്ക് കീഴില്‍ 2 ലക്ഷം നഴ്‌സുമാര്‍ എന്‍എച്ച്എസില്‍ നിന്നും രാജിവെച്ചത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോന്നാഥന്‍ ആഷ്വര്‍ത്ത് ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.