CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 11 Seconds Ago
Breaking Now

ചന്ദ്രനില്‍ ഇറങ്ങും മുമ്പേ പേടകം തകര്‍ന്നു ; ഇസ്രയേലിന്റെ ആ മോഹം പൊലിഞ്ഞു

ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകാമെന്ന പ്രതീക്ഷയാണ് നഷ്ടമായത്.

ചന്ദ്രനില്‍ പേടകമിറക്കാമെന്ന ഇസ്രയേലിന്റെ സ്വപ്നം പൊലിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം ദൗത്യം പരാജയപ്പെട്ടു. ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകാമെന്ന പ്രതീക്ഷയാണ് നഷ്ടമായത്.

ഇസ്രയേല്‍ തദ്ദേശിയമായി നിര്‍മ്മിച്ച ബേറെഷീറ്റ് എന്ന ബഹിരാകാശ പേടകം ലാന്‍ഡിങ്ങിന്റെ അവസാന നിമിഷമാണ് തകര്‍ന്നു വീണത്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബേറെഷീറ്റ് പേടകവുമായുള്ള ബന്ധം നഷ്ടമായി. എന്‍ജിനിലെ തകരാറാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായതെന്നാണ് കരുതുന്നത്. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പേടകത്തെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന ഏഴാമത്തെ രാജ്യമാണ് ഇസ്രയേല്‍.




കൂടുതല്‍വാര്‍ത്തകള്‍.