CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 45 Seconds Ago
Breaking Now

ഗുജറാത്തികളെ കൊണ്ട് തോറ്റ് ഈ യുകെ നഗരം; പാന്‍ ചവച്ച് നടുറോഡില്‍ തുപ്പിയാല്‍ 150 പൗണ്ട് ഫൈന്‍ ഈടാക്കുമെന്ന് ലെസ്റ്റര്‍ സിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് ബോര്‍ഡ് വൈറല്‍

ഇംഗ്ലീഷിന് പുറമെ ഗുജറാത്തി ഭാഷയിലും മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്

പാന്‍ ചവയ്ക്കുന്നത് ഇന്ത്യക്കാരുടെ ഒരു ഹോബിയാണ്. ആഘോഷദിനങ്ങളില്‍ പോലും ഈ മുറുക്കാന്‍ ചവയ്ക്കല്‍ പരിപാടി വലിയ ആഘോഷമായി നടപ്പാക്കാറുണ്ട്. രാജ്യത്തിന് അകത്ത് വലിയ കുഴപ്പമില്ലാതെ അരങ്ങേറുന്ന ഈ പരിപാടി വിദേശ രാജ്യത്തും തുടര്‍ന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം! യുകെയിലെ ഒരു നഗരം റോഡില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡാണ് സംഗതി പ്രശ്‌നമാണെന്ന് സൂചന നല്‍കുന്നത്. 

ഇന്ത്യക്കാര്‍ വഴിയരികുകളെയും, മതിലുകളെയും ലക്ഷ്യമാക്കി പാന്‍ ചവച്ച് തുപ്പുന്നത് പതിവ് ഏര്‍പ്പാടാണ്. എന്നാല്‍ അങ്ങ് ബ്രിട്ടനില്‍ ഈ പണി വേണ്ടെന്നാണ് ഈ നഗരം ഓര്‍മ്മിപ്പിക്കുന്നത്. ലെസ്റ്റര്‍ സിറ്റി കൗണ്‍സിലാണ് പാന്‍ ചവച്ച് റോഡരികില്‍ തുപ്പുന്നവര്‍ക്ക് 150 പൗണ്ട് ഫൈന്‍ ചുമത്തുമെന്ന് വ്യക്തമാക്കിയത്. 

സിറ്റിയിലെ പോലീസ് സേനയും, ലെസ്റ്റര്‍ സിറ്റി കൗണ്‍സിലും ഇതുസംബന്ധിച്ച് പിഴ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇംഗ്ലീഷിന് പുറമെ ഗുജറാത്തി ഭാഷയിലും മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ഗുജറാത്തികളെ ലക്ഷ്യമാക്കിയാണ് പ്രധാനമായും ഈ ബോര്‍ഡ് സ്ഥാപിച്ചത്. നിരത്തില്‍ പാന്‍ തുപ്പുന്നത് വൃത്തിഹീനവും, സാമൂഹ്യവിരുദ്ധവുമാണ്, ഇങ്ങനെ ചെയ്യുന്നവര്‍ക്ക് 150 പൗണ്ട് പിഴ ചുമത്തും, ബോര്‍ഡ് വ്യക്തമാക്കി. 

യുകെയിലെ ഇന്ത്യക്കാര്‍ക്ക് പൊതുനിരത്തില്‍ തുപ്പുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത് ഇതാദ്യമായല്ല. 2016-ല്‍ പബ്ലിക് സ്‌പേസസ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പോലും സിറ്റി കൗണ്‍സില്‍ ആവിഷ്‌കരിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.