CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 6 Seconds Ago
Breaking Now

ഇന്ത്യ എസ് 400 വാങ്ങുന്നതില്‍ പാക്കിസ്ഥാന് പേടി ; കയ്യില്‍ വന്നാല്‍ ആക്രമിക്കാന്‍ തോന്നുമെന്ന് പാക് വിദേശകാര്യമന്ത്രി

എസ് 400 ആന്റി ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റം പോലെയുള്ള ആയുധങ്ങള്‍ ഈ പ്രദശത്തിന്റെ തന്ത്രപരമായ സന്തുലതയെ ഇല്ലാതാക്കും

റഷ്യയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 എന്ന ആന്റി ബാലിസ്റ്റിക് മിസൈല്‍ വാങ്ങാനുള്ള തീരുമാനം പാക്കിസ്ഥാനെ ഭീതി ഉളവാക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യ ഈ മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് ആയുധം കൈമാറുന്ന കാര്യത്തില്‍ കുറച്ചുകൂടെ ജാഗ്രത കാണിക്കണമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേശി പറഞ്ഞു. എസ് 400 ആന്റി ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റം പോലെയുള്ള ആയുധങ്ങള്‍ ഈ പ്രദശത്തിന്റെ തന്ത്രപരമായ സന്തുലതയെ ഇല്ലാതാക്കും. ഇത്തരം ആയുധങ്ങള്‍ കൈയ്യില്‍ വന്നാല്‍ ശത്രു രാജ്യങ്ങളെ ആക്രമിക്കാന്‍ തോന്നിയേക്കാമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് 5.43 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യ റഷ്യയുമായി ഒപ്പുവച്ചത്. അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ അഞ്ച് എസ് 400 എന്ന ആന്റി ബാലിസ്റ്റിക് മിസൈല്‍ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ദേശീയ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് എസ് 400 വാങ്ങുന്നത്. അല്ലാതെ അയല്‍ക്കാരെ പേടിപ്പിക്കാനല്ലെന്ന് ഇന്ത്യ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.