CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 20 Seconds Ago
Breaking Now

സൗദി ഭരണാധികാരിക്ക് അമളി പിണഞ്ഞോ? ലോകത്തിലെ ഏറ്റവും വിലയേറിയ പെയിന്റിംഗ് ലിയാനര്‍ഡോ ഡാവിഞ്ചി വരച്ചതല്ലെന്ന് ആശങ്ക

2011ല്‍ ഗാലറിയുടെ ലിയാനര്‍ഡോ ഷോയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതോടെയാണ് ഇതിന്റെ വില കുതിച്ചുയര്‍ന്നത്.

]ലിയാനര്‍ഡോ ഡാവിഞ്ചി വരച്ചതെന്ന പേരില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ പെയിന്റിംഗായി വിറ്റുപോയ ചിത്രം അദ്ദേഹം വരച്ചതല്ലെന്ന് ആശങ്ക. സാല്‍വേറ്റര്‍ മുണ്ടി എന്നുപേരുള്ള ചിത്രത്തിന്റെ ആധികാരികതയാണ് സംശയിക്കപ്പെടുന്നത്. 344 മില്ല്യണ്‍ ഡോളറിനാണ് ചിത്രം വിറ്റത്. എന്നാല്‍ ലണ്ടന്‍ നാഷണല്‍ ഗാലറി ആര്‍ട്ട് ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം. 

2011ല്‍ ഗാലറിയുടെ ലിയാനര്‍ഡോ ഷോയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതോടെയാണ് ഇതിന്റെ വില കുതിച്ചുയര്‍ന്നത്. 2017ലാണ് സൗദി അറേബ്യന്‍ ഭരണാധികാരിക്ക് വേണ്ടി ഒരാള്‍ റെക്കോര്‍ഡ് തുകയ്ക്ക് ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ സാല്‍വേറ്റര്‍ മുണ്ടിയെന്ന ചിത്രം ഡാവിഞ്ചി തന്നെയാണോ വരച്ചതെന്ന് ചരിത്രകാരന്‍മാര്‍ സംശയിക്കുന്നു. ഇത് രേഖപ്പെടുത്താന്‍ ഗാലറി തയ്യാറായില്ലെന്ന് ആര്‍ട്ട് സ്‌കോളര്‍ ബെന്‍ ലൂയിസ് പറയുന്നു. 

2008ല്‍ അഞ്ച് പേരടങ്ങുന്ന വിദഗ്ധരാണ് ചിത്രത്തിന്റെ ആധികാരികത പരിശോധിച്ചത്. ഇവരില്‍ രണ്ട് പേര്‍ മാത്രമാണ് ചിത്രം ഡാവിഞ്ചിയുടേതാണെന്ന് സമ്മതിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് ഗാലറി ഒരക്ഷരം മിണ്ടിയില്ലെന്നാണ് ലൂയിസ് ചൂണ്ടിക്കാണിക്കുന്നത്. അബുദാബിയില്‍ നടത്താനിരുന്ന എക്‌സിബിഷന്‍ കാരണം വ്യക്തമാക്കാതെ റദ്ദാക്കിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. 

ഇറ്റാലിയന്‍ ചിത്രകാരന്റേത് തന്നെയാണ് ഈ ചിത്രമെന്ന് ആഗോള തലത്തില്‍ സ്വീകരിക്കപ്പെട്ട കാര്യമാണെന്നാണ് നാഷണല്‍ ഗാലറി വക്താവ് വിശദീകരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.