മികച്ച പ്രേക്ഷകപ്രതികരണമാണ് 'മധുരരാജ'യ്ക്ക് ലഭിക്കുന്നത്. തമിഴ് താരം ജയ്യുടെ ആദ്യ മലയാളചിത്രമാണിത്. മമ്മൂട്ടിക്കൊപ്പമുള്ള തന്റെ 'മധുരരാജ' അനുഭവം ജയ് പറയുന്നതിങ്ങനെ
'സൂപ്പര്‍സ്റ്റാറായ മമ്മൂക്കക്കൊപ്പം അഭിനയിക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എന്നതിനേക്കാള്‍ സുഹൃത്തായ ഒരു സഹതാരത്തിനൊപ്പം സ്ക്രീന്‍ പങ്കിടുന്നതുപോലെ, പ്രത്യേകതകളുള്ള ഒരു പുതിയ അനുഭവമാണ് എനിക്ക് ലഭിച്ചത്. ഒരു സുഹൃത്തിനൊപ്പം പ്രവര്ത്തിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ നര്‍മ്മബോധവും കരുതലും എടുത്തുപറയണം. വേറെ ലെവല്‍. ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്.ഈ സ്നേഹത്തിന് നന്ദി മമ്മൂക്കാ' ജയ് ട്വിറ്ററില്‍ കുറിച്ചു.