CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 2 Minutes 57 Seconds Ago
Breaking Now

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ഇന്ന് കേരളത്തിലും യു കെ യിലും ഒരുപോലെ റിലീസ് ചെയ്യും

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ഇന്ന് കേരളത്തിലും  യു കെ യിലും ഒരുപോലെ റിലീസ് ചെയ്യും.കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയും യു കെ യിലെ സ്റ്റീവനേജില്‍  ഐ ഓ സി പ്രസിഡന്റ് കമല്‍ ദാലിവാലും ഇന്ന്(ഞായറാഴ്ച) പ്രകാശനം ചെയ്യും.

ലണ്ടന്‍:ഈ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം അരക്കിട്ടുറപ്പിക്കുന്നതിന് വേണ്ടി ഇന്ധ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) കേരള ഘടകം ശക്തമായ 

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് (ഞായറാഴ്ച) നാല് മണിക്ക് ലണ്ടന്‍ നോര്‍ത്ത് റീജിയന്റെ നേതൃത്വത്തില്‍ സ്റ്റീവനേജിലെ നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററില്‍  തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ചേരുകയാണ്.

രാഷ്ട്രീയ കൊലയാളികളാല്‍ നിഷ്ടൂരം കൊലചെയ്യപ്പെട്ട ശുഹൈബിന്റെയും ശരത്‌ലാലിന്റെയും കൃപേഷിന്റേയും ധീരസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് നടക്കുന്ന ചടങ്ങില്‍ ഇന്ധ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള പ്രസക്തി,കോണ്‍ഗ്രസ്സിന്റെ വിജയത്തില്‍ ഐ ഓ സി യുടെ പങ്ക്,യുഡിഎഫിന്റെ വിജയത്തിനായി വോട്ടര്‍മാരെ എങ്ങിനെ സ്വാധീനിക്കാം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകും.ഐ ഓ സി

ജോയിന്റ് സെക്രട്ടറി ജോണി കല്ലടന്തയില്‍ന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ദേശീയ നേതാക്കളായ കമല്‍ ദലിവാല്‍,ഗുര്‍മിന്ദര്‍ രന്തോവ,രാജേഷ് വി പാട്ടീല്‍,തുടങ്ങിയവര്‍ പങ്കെടുക്കും.ഇന്ധ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഓവര്‍സീസ് ഇന്ധ്യന്‍ കള്‍ച്ചറല്‍  കോണ്‍ഗ്രസ്സ്(യു.കെ.)മായി സഹകരിച്ച് നിര്‍മ്മിച്ച തിരഞ്ഞെടുപ്പ് ഷോട്ട് ഫിലിം പ്രസിഡന്റ് കമല്‍ ദാലിവാല്‍ റിലീസ് നിര്‍വഹിക്കും.അതെ സമയം കേരളത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം നിര്‍വഹിക്കും.ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടികാണിച്ചു റിലീസിനെത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് രാജേഷ് വി പാട്ടേലാണ്.

ഇന്ന് നടക്കുന്ന യോഗത്തിന് അഗസ്റ്റിന്‍,മനോജ്,വിപിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

 

ജോണി കല്ലിടന്തയില്‍ :07868 849273

 

അഡ്രെസ്സ് 

 

59 Canterbury Way

 

St. Nicholas Communtiy Cetnre

 

SG1 4LJ

 




കൂടുതല്‍വാര്‍ത്തകള്‍.