CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 40 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ ഈ വരുന്ന 27 ന് വിപുലമായ ചടങ്ങുകളോടെ നടക്കും.

ലണ്ടന്‍ : നന്മയുടെയും സമ്പല്‍ സമൃദ്ധിയുടെയും വിഷുദിനം കൂടി കടന്നു വന്നിരിക്കുകയാണ് .ഈ വര്‍ഷത്തെആശംസകള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമായി . ഏപ്രില്‍ 27 ന് വിപുലമായ ചടങ്ങുകളോട് ക്രോയിഡോണില്‍ വെച്ച് നടക്കും . എല്ലാവര്‍ഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദി യുടെ വിഷു ആഘോഷങ്ങള്‍ .പണ്ടു നമ്മുടെ കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ ആഘോഷങ്ങള്‍ എല്ലാം തന്നെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കുട്ടായ്മയായിരുന്നു .അതേ മാതൃകയില്‍ എല്ലാവരും ഒത്തുചേര്‍ന്നു വിഷുവിഭവങ്ങള്‍ തയാറാക്കി ,ഒരുമയോടെ പ്രാര്‍ത്ഥനകള്‍ നടത്തി ആഘോഷങ്ങള്‍ നടക്കുന്നു എന്ന പ്രേത്യേകതയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ മാത്രമാണ്. ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് 5.30 മുതല്‍ ആരംഭിക്കും ഭജന ( by ആര്ട്ട് ഓഫ് ലിവിങ് ) വിഴുക്കാഴ്ച , നൃത്തശില്പം ( L H A ) ദീപാരാധന , വിഷുസദ്യ ,ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍ നടക്കുന്നവിഷു സദ്യയും ലണ്ടന്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ആഘോഷം തന്നെയാണ്. ഈ വരുന്ന 27 തീയതി നടക്കുന്ന വിഷു ആഘോഷങ്ങള്‍ പങ്കെടുക്കുന്നതിനായി എല്ലാവരെയും ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നു , എല്ലാ യു കെ മലയാളികള്‍ക്കു നന്മയുടെയും സ്‌നേഹത്തിന്റെയും വിഷു ആശംസകള്‍ 

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ആയി ............................................................

 

Suresh Babu: ?07828137478?, Subhash Sarkara: ?07519135993?, Jayakumar: ?07515918523?, Geetha Hari: ?07789776536?, Diana Anilkumar: ?07414553601

 

Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

 

Email: info@londonhinduaikyavedi.org

 




കൂടുതല്‍വാര്‍ത്തകള്‍.