CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Seconds Ago
Breaking Now

ബര്‍മ്മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശാന പെരുന്നാള്‍ ഭക്തിസാന്ദ്രമായി

ജറുസലേമിലേക്കുളഅള ദൈവ പുത്രന്റെ രാജകീയ പ്രവശനത്തെ അനുസ്മരിപ്പിച്ച് ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശന പെരുന്നാള്‍ ആചരിച്ചു. പ്രഭാത നമസ്‌കാരം, വി കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, കുരുത്തോല വാഴ്വ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ മാത്യൂസ് കുര്യാക്കോസ് ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

വിനയത്തിന്റെയും താഴ്മയുടേയും ത്യാഗത്തിന്റെയും ആള്‍രൂപമായ യേശു ക്രിസ്തുവിനെ നിത്യ ജീവിതത്തില്‍ പിന്‍പറ്റികൊണ്ട് നന്മയുടെ വ്യക്തികളായി മാറാന്‍ കുര്‍ബാന മധ്യയുള്ള പ്രസംഗത്തില്‍ അച്ചന്‍ ഉദ്‌ബോധിപ്പിച്ചു. ജറുസലേമിലേക്കുള്ള യേശുവിന്റെ പ്രവേശന സമയത്ത് വഴികളില്‍ പൂക്കളും വൃക്ഷ ശിഖരങ്ങളും വിതറി ജനം വരവേറ്റതിനെ അനുസമരിച്ച് കുരുത്തോലയും പൂക്കളുമായി വിശ്വാസികള്‍ പ്രദക്ഷിണം നടത്തി.

ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസ്, സെക്രട്ടറി ജെയ്‌സണ്‍ തോമസ്, മാേേനജിങ് കമ്മറ്റി അംഗങ്ങള്‍, അത്യാധുനിക സംഘടന പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

തിങ്കളാഴ്ച വൈകീട്ട് 6 മണിയ്ക്ക് രാജന്‍ വര്‍ഗീസിന്റെ വസതിയില്‍ വച്ച് സന്ധ്യാ പ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും നടക്കും (61, ഹോളോഫീല്‍ഡ്, സൗത്ത് ക്രോസ്റ്റ്, B987NR, Reditch), ചൊവ്വാഴ്ച വൈകീട്ട് ആറു മണിയ്ക്ക് ജോര്‍ജ് മാത്യുവിന്റെ (55, ആന്‍സെല്‍ റോഡ്, എര്‍ഡിങ്ടണ്‍, ബര്‍മ്മിങ്ഹാം, B248LX) ഭവനത്തില്‍ പ്രസംഗവും ക്രമീകരിച്ചിരിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് ആറു മണിയ്ക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും ബിനു കോശിയുടെ (65,Linden lea, Wolverhamptou,WV38BQ) ഭവനത്തില്‍ വച്ച് നടക്കും. പെസഹാ ശുശ്രൂഷകള്‍ 17ന് ബുധനാഴ്ച വൈകുന്നരം 5 മണിക്ക് ആരംഭിച്ച് രാത്രി 9 മണിക്ക് സമാപിക്കും

വാര്‍ത്ത അയക്കുന്നത്,

ജോര്‍ജ് മാത്യു

 




കൂടുതല്‍വാര്‍ത്തകള്‍.