CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 10 Seconds Ago
Breaking Now

മത്സരവീര്യത്തോടെ പ്രതിഭകള്‍ അരങ്ങു തകര്‍ത്തപ്പോള്‍ .... ബ്രിസ്‌ക സര്‍ഗോത്സവം അവിസ്മരണീയമായി.

ബ്രിസ്റ്റോള്‍ : മുന്‍ വര്‍ഷങ്ങളിലെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ പൂര്‍വാധികം നവീനതകളോടുകൂടി ബ്രിസ്‌കയുടെ സര്‍ഗോത്സവം 2019 നു വര്‍ണശബളമായ പര്യവസാനം. രാവിലെ പത്തുമണിമുതല്‍ സൗത്തമേട് കമ്മ്യൂണിറ്റി സെന്ററില്‍ നിശ്ച്ചിത ക്രമത്തില്‍ ഇടതടവില്ലാതെ മത്സരങ്ങള്‍ അരങ്ങേറിയപ്പോള്‍ സമയം പോയതറിയാതെ ആസ്വാദകര്‍ ഹാളില്‍ തന്നെഒരു ദിവസം പൂര്‍ണമായും ചിലവഴിച്ചു . കണ്ണിനും കാതിനും ഇമ്പമേകിയ മത്സരങ്ങള്‍ക്കൊപ്പം മിതമായ നിരക്കില്‍ ലഭ്യമായ രുചികരമായ വിഭവങ്ങള്‍ കൂടിയായപ്പോള്‍ ആഘോഷങ്ങള്‍ വാനോളമായി. 

രാവിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ഉത്ഘാടന സമ്മേളനത്തിന് തുടക്കമായി. ജനറല്‍ സെക്രട്ടറി ഷാജി വര്‍ക്കിയുടെ ഗാംഭീര്യം നിറഞ്ഞ സ്വാഗത പ്രസംഗത്തിനുശേഷം പ്രസിഡന്റ് ടോം ജേക്കബ് സഹഭാരവാഹികള്‍ക്കൊപ്പം നിലവിളക്കു കൊളുത്തി സര്‍ഗോത്സവം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു . തുടര്‍ന്ന് അറുപതു വ്യക്തിഗത ഇനങ്ങളിലും പതിനഞ്ചു ഗ്രൂപ് ഇനങ്ങളിലുമായി നൂറോളം പേര്‍ മത്സര വേദികളിലെത്തി . 

മത്സരാനന്തരം സമാപന യോഗ മദ്ധ്യേ'  ബ്രിസ്റ്റോള്‍ സിംഗേഴ്‌സ് ' ശ്രുതിമധുരമായ ഗാനങ്ങളോടെ സദസ്സിനെ ഇളക്കിമറിച്ചു . ആര്‍ട്‌സ് സെക്രട്ടറി സന്തോഷ് ജേക്കബ് പുത്തേട്ട് നേതൃത്വം കൊടുത്ത ഗാന പരമ്പരയില്‍ പ്രശസ്ത ഗായകരായ അബ്രാഹം മാത്യു ,ഡിറ്റിമോള്‍ , കമ്മറ്റിയംഗം റെജി തോമസ് എന്നിവര്‍ അണിചേര്‍ന്നു . വാശിയേറിയ മത്സരത്തിനൊടുവില്‍  വിജയിക്കളായവര്‍ക്കു പ്രസിഡന്റ് ടോം ജേക്കബ് , ജനറല്‍ സെക്രട്ടറി ഷാജി വര്‍ക്കി, ട്രെഷറര്‍ ജീവന്‍ തോമസ് , വൈസ് പ്രസിഡന്റ് ബെന്നി കുടിലില്‍ , ജോയിന്റ് സെക്രട്ടറി സജി മാത്യു , ജോയിന്റ് ട്രെഷറര്‍ തോംസണ്‍ വര്ഗീസ് , ആര്‍ട്‌സ് സെക്രട്ടറിമാരായ ജയ് ചെറിയാന്‍ , സന്തോഷ് ജേക്കബ് ,സ്‌പോര്‍ട്‌സ് സെക്രട്ടറി റെജി മണിയാലില്‍ , കമ്മറ്റിയംഗങ്ങളായ ജോസ് കാപ്പില്‍,റോണി ജെ. മാണി  ,മുന്‍ പ്രസിഡന്റ് മാനുവല്‍ മാത്യു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു . പ്രായാടിസ്ഥാനത്തില്‍ വിവിധ ഗ്രെയ്ഡുകളിലായി ഏറ്റവുമധികം പോയിന്റുകള്‍ ലഭിച്ച ജിയാ ആന്‍ ബിനോയ് , ഒലിവിയ ബേബി ചെറിയാന്‍ ,ജെസ്‌ലിന്‍ ഷെല്‍വി, റോസ്മി ജിജി  എന്നിവര്‍ക്ക് കലാ തിലക പട്ടവും ,ഇമ്മാനുവേല്‍ ലിജോ ,ലിയോ ജേക്കബ് ,എഡ്‌വിന്‍ റെജി എന്നിവര്‍ക്ക് കലാ പ്രതിഭ പുരസ്‌ക്കാരവും പ്രസിഡണ്ട് സമാപന യോഗാവസാനം സമ്മാനിച്ചു .

 




കൂടുതല്‍വാര്‍ത്തകള്‍.