CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 15 Minutes 4 Seconds Ago
Breaking Now

എല്ലാ പോളിങ് ബൂത്തിലും മോദി സിസിടിവി സ്ഥാപിച്ചിട്ടുണ്ട് ; ബിജെപിയ്ക്ക് വോട്ട് ചെയ്തിട്ടില്ലെങ്കില്‍ പണി കിട്ടും ; ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ

ഗുജറാത്തില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുപിടിക്കുന്ന എംഎല്‍എയുടെ വിഡിയോ വൈറലാകുന്നു

എല്ലാ പോളിങ് ബൂത്തിലും പ്രധാന മന്ത്രി മോദി സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. ആരൊക്കെ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് പരിശോധിച്ചാല്‍ അറിയാം. ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷം യാതൊരു ആനുകൂല്യവും നല്‍കില്ല.' ഗുജറാത്തില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുപിടിക്കുന്ന എംഎല്‍എയുടെ വിഡിയോ വൈറലാകുന്നു. ഫത്തേപൂരിലെ എംഎല്‍എയായ രമേഷ് കട്ടാരയാണ് ഭീഷണി സ്വരത്തില്‍ വോട്ടര്‍മാരെ സമീപിച്ചത്.  

ദില്ലിയിലിരുന്ന് ആരൊക്കെ ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് മോദിക്ക് കാണാനാകും. ഏതെങ്കിലും ബൂത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസിനേക്കാള്‍ വോട്ട് കുറഞ്ഞാല്‍ അവിടേക്ക് പിന്നെ ഫണ്ട് നല്‍കില്ലെന്നും ഇയാള്‍ വോട്ടര്‍മാരാട് പറയുന്നുണ്ട്. ദാഹോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ജസ്വന്ത് സിങ് ഭാഭോറിന് വേണ്ടിയാണ് എംഎല്‍എ വോട്ടുപിടിക്കാനിറങ്ങിയത്. 

രമേഷിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 

വഗോദിയ എംഎല്‍എ മനു ശ്രീവാസ്തവയും ബിജെപിക്ക് വോട്ടുചെയ്തില്ലെങ്കില്‍ ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.