CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 23 Seconds Ago
Breaking Now

നോട്ട് നിരോധനം ; 2016 മുതല്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേരുടെ ; വിദഗ്ധ സമിതി സര്‍വേ റിപ്പോര്‍ട്ട് കേന്ദ്രത്തിന് തിരിച്ചടിയാകുന്നു

2016 ന് ശേഷം രാജ്യത്തെ പുതിയ തൊഴിലവസരങ്ങളും ഗണ്യമായി കുറഞ്ഞു.

നോട്ട് നിരോധനം നടപ്പാക്കിയതിന് ശേഷം 2016 മുതല്‍ 2018 വരെയുളള രണ്ട് വര്‍ഷക്കാലയളവില്‍ മാത്രം രാജ്യത്ത് ഇന്ത്യയില്‍ അമ്പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി പുതിയ കണക്ക്. കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകുന്നതാണ് കണക്കുകള്‍.

ബംഗ്‌ളുരൂവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ 50 ലക്ഷം തൊഴിലാളികളുടെ ജോലി പോയത്  മോദി സര്‍ക്കാര്‍ കൊണ്ടു വന്ന നോട്ട് നിരോധനമായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. തൊഴില്‍ വ്യാപകമായി നഷ്ടപ്പെടുന്ന പ്രതിഭാസം തുടങ്ങിയത് നോട്ട് നിരോധനം നടപ്പാക്കിയ 2016 നവംമ്പറിന് ശേഷമുളള മാസങ്ങളിലായിരുന്നുവെന്ന് കണക്കുള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമായ തൊഴിലാളികളെ ഇത് ബാധിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

2016 ന് ശേഷം രാജ്യത്തെ പുതിയ തൊഴിലവസരങ്ങളും ഗണ്യമായി കുറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കണ്‍സ്യൂമര്‍ പിരമിഡ് സര്‍വെയെ (സി എം ഐ ഇസി പി ഡി എക്‌സ്) അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ തൊഴില്‍ വിപണിയെ കുറിച്ചുള്ള പഠനം. മുംബൈയിലെ ബിസിനസ് ഇന്‍ഫൊര്‍മേഷന്‍ കമ്പനിയാണ് സി എം ഐ ഇ. ഓരോ നാലു മാസം കൂടുമ്പോഴും രാജ്യത്തെ 1.6 ലക്ഷം വീടുകളേയും 5.22 ലക്ഷം വ്യക്തികളേയും ഉള്‍പ്പെടുത്തിയാണ് ഈ സര്‍വ്വെ നടത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.