CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 5 Minutes 27 Seconds Ago
Breaking Now

അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ജൂലൈ 15 മുതല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

കുട്ടികള്‍ അബദ്ധത്തില്‍ പോലും ഇത്തരം സൈറ്റുകളില്‍ എത്തിപ്പെടാതിരിക്കാനാണ് ഈ നിബന്ധന.

അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഏറെ രഹസ്യമായിരുന്നെങ്കില്‍ ഇനി ആ പണി പറ്റില്ല. അശ്ലീല സൈറ്റുകള്‍ ഉപയോഗിക്കാന്‍ ഇനി തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന നിബന്ധനയാണ് ഒരു രാജ്യം ആദ്യമായി നടപ്പാക്കുന്നത്. യുകെയാണ് ഈ നിയമം നടപ്പിലാക്കുന്നത്. ജൂലൈ 15 മുതല്‍ അഡല്‍റ്റ് സൈറ്റുകളില്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 

2018 ഏപ്രില്‍ മുതല്‍ നടപ്പാക്കാനിരുന്ന നിയമമാണ് നീണ്ട് ജൂലൈ 15ല്‍ എത്തിയത്. പോണ്‍ നിരോധനം എന്നറിയപ്പെടുന്ന നിയമം മൂലം 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റില്‍ കയറാന്‍ പ്രായം തെളിയിക്കാനുള്ള രേഖ ഹാജരാക്കണം. 2017 ഡിജിറ്റല്‍ ഇക്കോണമി ആക്ട് പ്രകാരമാണ് ഇത്. 

കുട്ടികള്‍ അബദ്ധത്തില്‍ പോലും ഇത്തരം സൈറ്റുകളില്‍ എത്തിപ്പെടാതിരിക്കാനാണ് ഈ നിബന്ധന. കുട്ടികളെ ഓണ്‍ലൈന്‍ അശ്ലീല കണ്ടന്റുകളില്‍ നിന്നും സംരക്ഷിക്കാനുള്ള ലോകത്തിലെ തന്നെ ആദ്യത്തെ നടപടിയാണ് ഇതെന്ന് ഡിസിഎംഎസ് വക്താവ് വിശദീകരിച്ചു. അഡല്‍റ്റ് സൈറ്റുകള്‍ക്ക് പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സൗജന്യ അശ്ലീല സൈറ്റുകളില്‍ പോലും തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്നാണ് വിവാദമായ പോണ്‍ നിരോധന നിയമം പറയുന്നത്. ഡ്രൈവര്‍ ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയ ഔദ്യോഗിക രേഖകളാണ് ആധികാരികമായി പ്രായം തെളിയിക്കാന്‍ ഉപയോഗിക്കേണ്ടത്. 

 




കൂടുതല്‍വാര്‍ത്തകള്‍.