CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 34 Seconds Ago
Breaking Now

ഈ പാര്‍ട്ടി കേരളത്തില്‍ ഇല്ലാത്തത് ഭാഗ്യമായി; മദ്യത്തിന് 50% ഡിസ്‌കൗണ്ട്, ഈദിന് ആട്, സ്വര്‍ണ്ണം ഫ്രീ; കിടിലന്‍ വാഗ്ദാനങ്ങളുമായി വിരാസത്ത് പാര്‍ട്ടി

സാഞ്ചി വിരാസത്ത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ഇക്കാലത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോന്ന പ്രഖ്യാപനങ്ങളുള്ളത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നെ വാഗ്ദാനങ്ങളുടെ പെരുമഴയാണ്. എന്തിനും, ഏതിനും ഓഫര്‍ എന്നുപറഞ്ഞത് പോലെ വാഗ്ദാനങ്ങള്‍ കൊണ്ട് ജനങ്ങളെ വരിഞ്ഞുകെട്ടി ബാലറ്റ് പെട്ടിക്ക് മുന്നിലെത്തിക്കും. വിജയിച്ച് കഴിഞ്ഞാല്‍ ഈ വാഗ്ദാനങ്ങള്‍ നല്‍കിയ സ്ഥാനാര്‍ത്ഥികളെ പലപ്പോഴും മഷിയിട്ട് നോക്കിയാലും കണ്ടുകിട്ടാറില്ല. എന്നാല്‍ പ്രധാന പാര്‍ട്ടികള്‍ക്കൊന്നും സാധിക്കാത്ത വ്യത്യസ്തമായ വാഗ്ദാനമാണ് ഒരു ചെറുകിട പാര്‍ട്ടി ദില്ലിയിലെ വോട്ടര്‍മാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. 

സാഞ്ചി വിരാസത്ത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ഇക്കാലത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോന്ന പ്രഖ്യാപനങ്ങളുള്ളത്. മദ്യത്തിന് 50% ഡിസ്‌കൗണ്ട് മുതല്‍ ഈദിന് മുസ്ലീം കുടുംബങ്ങള്‍ക്ക് ആട് സൗജന്യം, സ്ത്രീകള്‍ക്ക് സൗജന്യമായി സ്വര്‍ണ്ണം എന്നിങ്ങനെ പോകുന്നു ഈ പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍. 

2019 തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് മദ്യത്തിന്റെ നിരക്ക് പകുതിയാക്കി കുറയ്ക്കുമെന്ന് സാഞ്ചി വിരാസത്ത് പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമിത് ശര്‍മ്മയുടെ പോസ്റ്ററില്‍ ഈ വാഗ്ദാനങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. നോര്‍ത്ത്ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. 

പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മെട്രോ, ബസ് സര്‍വ്വീസ്, സ്വകാര്യ സ്‌കൂളിലെ ഫീസ് ഒഴിവാക്കും, സൗജന്യ റേഷന്‍, പെണ്‍കുഞ്ഞ് പിറന്നാല്‍ 50000 രൂപ, പെണ്‍കുട്ടികളുടെ വിവാഹത്തിന് രണ്ടര ലക്ഷം, തൊഴിലില്ലാത്തവര്‍ക്ക് മാസത്തില്‍ 10000 രൂപ എന്നിവയ്ക്ക് പുറമെ സ്വകാര്യ ആശുപത്രികളില്‍ 10 ലക്ഷം വരെയുള്ള ചികിത്സയും സൗജന്യമാക്കുമെന്നാണ് വാഗ്ദാനം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.