CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 36 Seconds Ago
Breaking Now

പ്രതിസന്ധി ശക്തം ; ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി

എയര്‍വേസിനെ കരകയറ്റാനുള്ള അവസാന ശ്രമമെന്ന നിലയില്‍ 400 കോടി രൂപയുടെ അടിയന്തര വായ്പയ്ക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സര്‍വീസ് പൂര്‍ണ്ണമായി അവസാനിപ്പിച്ചത്.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് തളര്‍ന്ന ജെറ്റ് എയര്‍വേസ് അവസാന വട്ടപറക്കലും കഴിഞ്ഞ് താല്‍ക്കാലികമായി നിര്‍ത്തി. പ്രതിസന്ധി രൂക്ഷമായതോടെ കുറച്ചുദിവസമായി 35 നും 40നും ഇടക്കുള്ള പരിമിതമായ വിമാനങ്ങളുമായാണ് എയര്‍വേസ് സര്‍വീസ് നടത്തിയത്.

എയര്‍വേസിനെ കരകയറ്റാനുള്ള അവസാന ശ്രമമെന്ന നിലയില്‍ 400 കോടി രൂപയുടെ അടിയന്തര വായ്പയ്ക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സര്‍വീസ് പൂര്‍ണ്ണമായി അവസാനിപ്പിച്ചത്. കമ്പനിയുടെ സിഇഒ വിനയ് ദുബെ ഇതിനായി ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഈടില്ലാതെ അത്രയും തുക നല്‍കാനാവില്ലെന്ന് അവര്‍ കൈമലര്‍ത്തി. ഇതോടെ ജെറ്റിന്റെ ഓഹരി കൂപ്പുകുത്തി. ബുധനാഴ്ച കേവലം ആറു സര്‍വീസുകള്‍ മാത്രമാണ് നടത്തിയത് . ഉച്ചതിരിഞ്ഞ് ഇവയും നിലച്ചു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം അതി വൈകാരികമായ ദിവസമാണിന്ന്. ഇനിയങ്ങോട്ട് ജീവനക്കാരുടെയും അഥിതികളുടേയും കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്, ജെറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നു.

കഴിഞ്ഞ ജനുവരി വരെ 124 വിമാന ശൃംഖലകളുമായി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിമാന സര്‍വീസ് ആയിരുന്നു ജെറ്റ് എയര്‍വേസ്. ജനുവരി മുതല്‍ ജീവനക്കാരുടെ ശമ്പള വിതരണവും മുടങ്ങി. തുടര്‍ന്ന് നിരവധി പൈലറ്റുമാരും എന്‍ജിനീയര്‍മാരും പണിമുടക്കിയതോടെ പല സര്‍വീസുകളും ചുരുക്കാന്‍ കമ്പനി നിര്‍ബന്ധിതമായി. ഇന്ത്യയിലെ അതിജീവിച്ച പഴക്കമുള്ള സ്വകാര്യ വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയര്‍വേസ് .




കൂടുതല്‍വാര്‍ത്തകള്‍.