ബ്രിട്ടണിലെ കേരള / മലയാളീ ഹിന്ദു സമൂഹത്തിലാദ്യമായി ശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹനിര്‍മാണവുമായി ബന്ധപ്പെട്ടു 24മണിക്കൂര്‍ നീണ്ടു നില്ക്കുന്ന അഖണ്ഡ നാമ ജപം ഈ വരുന്ന ഏപ്രില്‍ 21ഞായറാഴ്ച രാവിലെ 6 മണി മുതല്‍ 22 തിങ്കളാഴ്ച രാവിലെ 6 മണി വരെ,കെന്റ് അയ്യപ്പക്ഷേത്രസമതിക്കു വേണ്ടി കെന്റ് ഹിന്ദു സമാജംഗങ്ങള്‍ മെഡ്വേ ഹിന്ദു മന്ദിറില്‍ വ ച്ച്ഭക്തിപൂര്വ്വം നടത്തുന്നു. ഒരു അയ്യപ്പക്ഷേത്രം എന്ന ചിരകാലസ്വപ്നസാഫല്യത്തിനായി പ്രവര്‍ത്തിക്കുന്ന കെന്റ് ഹിന്ദു സമാജം അതിലേക്കായി ശ്രീ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം കേരളത്തില്‍ നിര്‍മിക്കുന്ന ദിവസം ആണ് ഈ ഞായറാഴ്ച (ഏപ്രില്‍ 21, 2019).
ശ്രീ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹനിര്‍മാണം നേരില്‍ കാണുക എന്നത് ഒരു പുണ്യകര്‍മ്മം ആണ്. ആയതിനാല്‍, അന്നേ ദിവസം കേരളത്തിലുള്ള കെന്റ് ഹിന്ദു സമാജംഗങ്ങള്‍ വൈകുന്നേരം 6.12 (ഇന്ത്യന്‍ സമയം) നുആരംഭിക്കുന്ന വിഗ്രഹ നിര്‍മാണം കാണാനും സ്വര്‍ണവും വെള്ളിയും പഞ്ചലോഹവിഗ്രഹ നിര്‍മാണത്തിനായി നേരില്‍ സമര്‍പ്പിക്കാനും അവിടെഎത്തിച്ചേരുന്നതാണ്. നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തദിനം ഉച്ചക്ക് തന്നെതുടങ്ങും.
അഖണ്ഡ നാമജപം ആരംഭിക്കുന്നതിനു മുന്‍പായി ഏപ്രില്‍ 21
ഞായറാഴ്ച രാവിലെ 5 മണിക്ക് മഹാ ഗണപതിഹോമം നടത്തപെടുന്നതാണ്.
അതിനു ശേഷം ഇടമുറിയാതെ നാമജപം ഭക്തകണ്ഠങ്ങളില്‍ നിന്നുയരും.
ഭഗവാന്റെ അനുഗ്രഹം നിറഞ്ഞ ഈ പുണ്യകര്‍മത്തില്‍ പങ്കെടുക്കുവാന്‍
താല്പര്യമുള്ള അയ്യപ്പഭക്തര്‍ കെന്റ് ഹിന്ദു സമാജവുമായി ബന്ധ പ്പെടുക.
Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.
For further information:
Please contact Event Coordinators Mrs. Sindhu Rajesh on Tel: 07906130390 or Mr. Rakesh Thayiri
on Tel: 07894878196 or Mrs. Vansiree Sibi on Tel: 07973151975
EMail: kenthindusamajam@gmail.com & kentayyappatemple@gmail.com
Website:www. kenthindusamajam.org & www.kentayyappatemple.org
Facebook: https:// www.facebook.com/kenthindusamajam.kent &
https://www.facebook.com/kentayyappatemple.org/
Twitter: https://twitter.com/KentHinduSamaj & https://twitter.com/AyyappaKent
Tel: 07838170203 / 07985245890 / 07507766652 / 07502310024 /07478728555 / 01634574904