CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 41 Minutes 43 Seconds Ago
Breaking Now

ബര്‍മിങ്ഹാമിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് അഭിമാന മുഹൂര്‍ത്തം ; സ്വന്തമായ ഒരു ദേവാലയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി

എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ദേവാലയത്തിന് എണ്ണായിരത്തില്‍പരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്.

ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് സ്വന്തമായ ദേവാലയമെന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി.

ബര്‍മ്മിങ്ഹാം സിറ്റിയോട് ചേര്‍ന്ന് എയര്‍പോര്‍ട്ടിന് സമീപത്തായി ഷെല്‍ഡണില്‍ മുക്കാലേക്കറോളം വരുന്ന സ്ഥലത്ത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായൊരു ആരാധനാ സ്ഥലം കൈവന്നിരിക്കുന്നു. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ദേവാലയത്തിന് എണ്ണായിരത്തില്‍പരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ആരാധനാലയങ്ങള്‍ക്ക് പുറമേ ഓഡിറ്റോറിയം സണ്‍ഡേ സ്‌കൂള്‍ റൂം തുടങ്ങിയസൗകര്യങ്ങള്‍ ഈ ദേവാലയത്തിന്റെ സവിശേഷതയാണ്. ആറു കോടി രൂപയോളം ചിലവായ ഈ ദേവാലയം 40 ഓളം കാര്‍ പാര്‍ക്കിങ് സൗക്യത്തോടു കൂടി സമചതുരാകൃതിയില്‍ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നു.

2002 ല്‍ ബര്‍മിങ്ഹാമിലെ സട്ടന്‍ കോള്‍ഡ് ഫീല്‍ഡില്‍ ഒരു കോണ്‍ഗ്രിഗേഷനായി പ്രവര്‍ത്തനം ആരംഭിച്ചു. 2007ല്‍ അന്നത്തെ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി ഇടവകാംഗമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് യുകെ, യൂറോപ് ,ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് ഇടവകകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ദിശാബോധം കാട്ടി തരുകയും ചെയ്തു. തിരുമേനി ഭരണ സാരഥ്യം ഏറ്റെടുത്ത ശേഷം യുകെയില്‍ വാങ്ങുന്ന 9ാമത്തെ ദേവാലയമാണ് ഇതെന്നുള്ളത് ശ്രദ്ധേയമാണ്.

ഇടവക വികാരി ഫാ മാത്യൂസ് കുര്യാക്കോസിന്റെ സജീവ പ്രവര്‍ത്തനവും ഇടപെടലും ഈ ദേവാലയത്തിന് മുതല്‍കൂട്ടാണ്. ഇടവകാംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെയുള്അള പ്രവര്‍ത്തനമാണ് ലക്ഷ്യപ്രാപ്തിയ്ക്ക് കാരണമായത്.

ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗ്ഗീസിന്റെയും സെക്രട്ടറി ജെയ്‌സണ്‍ തോമസിന്റെയും നേതൃത്വത്തിലുള്ള കമ്മറ്റി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തങ്ങും തണലുമായി മുന്നില്‍ നില്‍ക്കുന്നു.

നിയമപരമായ മേല്‍നോട്ടം വഹിച്ചത് ലോ ആന്‍ഡ് ലോയേഴ്‌സ് ഫേം ഡയറക്ടറായ ഫ്രാന്‍സിസ് മാത്യുവാണ്.

 

സ്‌നേഫാനോസ് സഹദായുടെ മദ്ധ്യസ്ഥതയും അനുഗ്രഹവും ഇടവക ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇടയാക്കിയതെന്ന് ഇടവക വികാരിയും മാനേജിങ് കമ്മറ്റിയും അറിയിച്ചു

വാര്‍ത്ത അയച്ചത് ജോര്‍ജ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.