CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 16 Seconds Ago
Breaking Now

നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് മദ്യപിച്ച് പൂസായി വഴിയില്‍ കിടന്നുറങ്ങിയ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിയെ സിസിടിവി കുടുക്കി

പ്രതിയെക്കുറിച്ച് യാതൊരു വിവരവും നല്‍കാന്‍ ഇരയ്ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതി കുടുങ്ങിയത്.

തായ്‌ലാന്‍ഡിലെ ദ്വീപില്‍ ബ്രിട്ടീഷ് ബാക്ക്പാക്കര്‍ ലൈംഗിക പീഡനത്തിന് ഇരയായി. പാര്‍ട്ടി കഴിഞ്ഞ് തെരുവില്‍ കിടന്നുറങ്ങിയ യുവതിയെയാണ് അക്രമിച്ചത്. കോഹ് ഫി ഫി ദ്വീപില്‍ പുരുഷ സുഹൃത്തിനൊപ്പമാണ് 21കാരി പാര്‍ട്ടിക്ക് പോയത്. 

യാത്രക്കാരിയും സുഹൃത്തും പാര്‍ട്ടി പൂര്‍ത്തിയാക്കി പുലര്‍ച്ചെയാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്. എന്നാല്‍ മദ്യപിച്ചിരുന്നതിനാല്‍ ഇവിടെ വരെ എത്താന്‍ കഴിയാതെ വരികയും അടുത്തുള്ള ഒരു റെസ്റ്റൊറന്റിന് പുറത്ത് കിടന്നുറങ്ങുകയുമായിരുന്നു. പുലര്‍ച്ചെ ഏകദേശം 3 മണിയോടെ പ്രദേശവാസിയായ ട്രെയിറാത് ചാംഗ്‌സാനന്‍ ഇവരെ ശ്രദ്ധിച്ചു. 

ഇയാളും മദ്യപാനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട സ്ത്രീയുടെ വസ്ത്രം കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷമാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പിറ്റേന്ന് ഉറക്കം ഉണരുമ്പോഴാണ് തനിക്ക് നേരെ നടന്ന അക്രമം യുവതി തിരിച്ചറിഞ്ഞത്. പോലീസില്‍ പരാതി നല്‍കിയതോടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. 

പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റങ്ങള്‍ സമ്മതിച്ചു. പ്രതിയെക്കുറിച്ച് യാതൊരു വിവരവും നല്‍കാന്‍ ഇരയ്ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതി കുടുങ്ങിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.