CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 2 Seconds Ago
Breaking Now

8 വയസ്സുകാരന്റെ ഉള്ളില്‍ വളര്‍ന്ന് കുഞ്ഞ്; ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഇരട്ടയായി പിറക്കേണ്ട ഭ്രൂണം

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുടിയും, തലയോട്ടിയുടെ എല്ലുകളും, കാലുകളും വളര്‍ന്ന ഭ്രൂണത്തെ കുട്ടിയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത്.

എട്ടുവയസുകാരന്റെ ഉള്ളില്‍ വളര്‍ന്ന ഭ്രൂണത്തെ നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. നിര്‍ണ്ണായക ഓപ്പറേഷനിലൂടെയാണ് ശരീരത്തില്‍ നിന്നും ഇരട്ടയുടെ ഭ്രൂണം ഒഴിവാക്കിയത്. രാജസ്ഥാനിലെ ചുരു ജില്ലയില്‍ സുജന്‍ഗാര്‍ഹിലുള്ള 24കാരി അനിതയാണ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മകന് ജന്മം നല്‍കിയത്. എന്നാല്‍ ഇരട്ടയായി വളര്‍ന്ന കുഞ്ഞ് സഹോദരന്റെ ഉള്ളിലാണ് വളര്‍ന്നത്. 

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുടിയും, തലയോട്ടിയുടെ എല്ലുകളും, കാലുകളും വളര്‍ന്ന ഭ്രൂണത്തെ കുട്ടിയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത്. അമ്മയുടെ വയറ്റില്‍ കിടക്കുമ്പോള്‍ തന്നെ തന്റെ ഇരട്ടയെ ശരീരത്തിലേക്ക് ആകര്‍ഷിച്ച കുഞ്ഞിന്റെ ഉള്ളില്‍ ഈ ഭ്രൂണം വളരുകയായിരുന്നു. 

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ മെഡിക്കല്‍ കോളേജില്‍ നടത്തിയ സര്‍ജറിയിലാണ് ഡോക്ടര്‍മാര്‍ ഇരട്ടയെ നീക്കം ചെയ്തത്. സിസ്റ്റ് പോലെ തോന്നിച്ച വളര്‍ച്ച പരിശോധിച്ചപ്പോഴാണ് ഭ്രൂണമാണ് വളരുന്നതെന്ന് ഡോക്ടര്‍മാര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ആണ്‍കുട്ടിയുടെ വയറ്റിലായിരുന്നു വളര്‍ച്ച. ഏതാനും രക്തധമനികള്‍ ഭ്രൂണത്തിലേക്ക് ബന്ധപ്പെട്ട് കിടന്നതോടെയാണ് വളര്‍ച്ച സാധ്യമായത്. 

ആറ് മണിക്കൂര്‍ നീണ്ട സര്‍ജറിക്കൊടുവിലാണ് ഭ്രൂണം നീക്കം ചെയ്തത്. ഇതിന് ശേഷം കുട്ടി ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.