CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 20 Seconds Ago
Breaking Now

രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ ; വെല്ലുവിളിയുമായി മോദി

'ഇവിടെ തമ്മില്‍ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ദില്ലിയിലെത്തിയാല്‍ ഒന്നാണ്.

രാഹുല്‍ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് മോദി. ''കേരളത്തില്‍ വന്ന് മത്സരിക്കുന്നത് യോജിപ്പിന്റെ സന്ദേശമാണെന്നല്ലേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ? മോദി ചോദിക്കുന്നു. 

'ഇവിടെ തമ്മില്‍ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ദില്ലിയിലെത്തിയാല്‍ ഒന്നാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? കേരളത്തില്‍ ഗുസ്തി, ദില്ലിയില്‍ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ രാഷ്ട്രീയം. അവസരവാദികളാണ് ഈ മുന്നണികളിലുള്ളവരെല്ലാം.', മോദി ആരോപിക്കുന്നു.

അതേസമയം, ശബരിമല എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് രണ്ടാമത്തെ പ്രചാരണപരിപാടിയിലും മോദി സംസാരിച്ചത്. 'കേരളത്തില്‍ ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്റെ പേര് പറഞ്ഞാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലിടും. ലാത്തിച്ചാര്‍ജ് നടത്തും', മോദി പറഞ്ഞു. മെയ് 23  ന് ശേഷം വീണ്ടും മോദി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമ്പോള്‍ കോടതി തൊട്ട് പാര്‍ലമെന്റ് വരെ നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ പോരാടുമെന്നും അതിന് ഭരണഘടനാപരമായ പിന്തുണ നല്‍കുമെന്നും മോദി വാഗ്ദാനം ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.