CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 53 Minutes 58 Seconds Ago
Breaking Now

അത്ഭുതങ്ങള്‍ ഇല്ലാതെ എന്ത് ജീവിതം? യുകെയില്‍ പിറന്ന ഏറ്റവും ചെറിയ കുഞ്ഞ് ജീവന്‍രക്ഷാ സര്‍ജറികളുടെ സഹായത്തോടെ ജീവനില്‍ കടിച്ചുതൂങ്ങി; ഒടുവില്‍ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി; ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും നന്ദി

20 വര്‍ഷത്തിനിടെ മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളില്‍ കേവലം 12 ഔണ്‍സ് ഭാരവുമായി ഏറ്റവും പിഞ്ചുകുഞ്ഞായിരുന്നു ഇസബെല്ല.

ജീവിച്ചിരിക്കാനുള്ള സാധ്യത വെറും 5%. ഇങ്ങനൊരു മുന്നറിയിപ്പ് പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ ലഭിക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ തോന്നുന്നത് നിരാശയാകും, പ്രതീക്ഷകള്‍ അസ്തമിച്ച് വിധിയുടെ ദുരന്തത്തെ വരവേല്‍ക്കാന്‍ മനസ്സ് കൊണ്ട് തയ്യാറെടുക്കും. എന്നാല്‍ ബാക്കിയുണ്ടായിരുന്ന ആ 5 ശതമാനത്തില്‍ പിടിച്ചുതൂങ്ങി 24-ാം ആഴ്ചയില്‍ ബ്രിട്ടനില്‍ പിറന്നുവീണ ഏറ്റവും ചെറിയ കുഞ്ഞ് ജീവിതം തിരിച്ചുപിടിച്ചു. ജീവന്‍രക്ഷാ ഓപ്പറേഷനുകള്‍ നടത്തി ആരോഗ്യത്തിലേക്ക് മടങ്ങിയ ഇസബെല്ലാ ഇവാന്‍സ് ഇപ്പോള്‍ വീട്ടിലേക്കും മടങ്ങി. 

ഗ്ലൗസെസ്റ്ററിലെ ബിഷപ്പ് ക്ലീവില്‍ താമസിക്കുന്ന കിം ബ്രൗണ്‍, റയാന്‍ ഇവാന്‍സ് ദമ്പതികളുടെ മകളാണ് ഇസബെല്ലാ. ഇപ്പോള്‍ രക്ഷിതാക്കളുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന് അവള്‍ ചിരിക്കുകയാണ്. 'ഇവള്‍ ഞങ്ങളുടെ കുഞ്ഞ് പോരാളി' എന്നാണ് രക്ഷിതാക്കള്‍ നല്‍കുന്ന വിശേഷണം. ഒരു കോക്ക് കുപ്പിയോളം മാത്രം ഭാരത്തോടെയാണ് കുഞ്ഞ് ഇസബെല്ല പിറന്നത്. 1 പെന്‍സ് നാണയത്തേക്കാള്‍ വലുപ്പം കുറഞ്ഞതായിരുന്നു കൈകള്‍. 20 വര്‍ഷത്തിനിടെ മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളില്‍ കേവലം 12 ഔണ്‍സ് ഭാരവുമായി ഏറ്റവും പിഞ്ചുകുഞ്ഞായിരുന്നു ഇസബെല്ല. 

പലവിധ പ്രതിബന്ധങ്ങളും അതിജീവിച്ചാണ് അവള്‍ ജീവിതം തിരികെ പിടിച്ചത്. രണ്ട് ജീവന്‍രക്ഷാ സര്‍ജറികള്‍ക്കും വിധേയമായി. ആറ് മാസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് വീട്ടിലേക്ക് മടങ്ങിയത്. പല തവണ മകളെ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ വന്നുപെട്ടതായി അമ്മ കിം ബ്രൗണ്‍ പറയുന്നു. 24-ാം ആഴ്ചയില്‍ സന്ധികള്‍ നീരുവന്ന് വീര്‍ത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അമ്മയ്ക്കും കുട്ടിക്കും ഗുരുതരമായ പ്രീ എക്ലാംപ്‌സിയ ആണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. ഗ്ലൗസെസ്റ്ററിലെ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ 21-ാം ആഴ്ചയില്‍ കുട്ടിയുടെ വളര്‍ച്ച നിന്നതായി കണ്ടെത്തി. ഇതോടെ ബ്രിസ്‌റ്റോളിലെ സൗത്ത്മീഡ് ഹോസ്പിറ്റലിലേക്ക് ഇവരെ മാറ്റി. 

സിസേറിയനില്‍ കുഞ്ഞിനെ പുറത്തെത്തിച്ച് ട്യൂബ് വഴി ശ്വാസവും, ഫീഡിംഗും നല്‍കി. പിന്നീട് മറ്റ് ആശുപത്രികളില്‍ സര്‍ജറികള്‍. എല്ലാ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അമ്മ കിം വ്യക്തമാക്കി. അവരാണ് ഞങ്ങളുടെ സൂപ്പര്‍ഹീറോസ്, അമ്മ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.