CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 16 Seconds Ago
Breaking Now

ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിച്ച് കേരളത്തില്‍ നിന്നൊരു നാണക്കേട്; പൂജ്യം, പൂജ്യം, ടീം മുഴുവന്‍ വട്ടപൂജ്യം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വയനാടിന് എതിരെയായിരുന്നു മത്സരം.

ഒരു ക്രിക്കറ്റ് മത്സരം, അത് ആരംഭിക്കാനും, അവസാനിക്കാനുമൊക്കെ ഒരു സമയമുണ്ട്. എന്നാല്‍ കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് ഒരു മത്സരം അവസാനിച്ചാലോ? ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കൊണ്ട് കേരളത്തില്‍ നിന്നുമാണ് ആ നാണക്കേടിന്റെ കളിവന്നത്. അണ്ടര്‍19 ജില്ല മത്സരത്തില്‍ കാസര്‍ഗോഡ് വനിതാ ടീമാണ് സ്‌കോര്‍ബോര്‍ഡില്‍ പത്ത് പൂജ്യങ്ങള്‍ കുറിച്ച് മടങ്ങിയത്. 

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വയനാടിന് എതിരെയായിരുന്നു മത്സരം. ടോസ് നേടിയ കാസര്‍ഗോഡ് ക്യാപ്റ്റന്‍ എസ് അക്ഷത ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ സ്വപ്നത്തില്‍ പോലും കാണാത്ത തരത്തില്‍ ടീം കൂടാരം കയറി. ഒന്നിന് പിറകെ ഒന്നായി പൂജ്യം റണ്‍സ് കുറിച്ച് ടീമിലെ എല്ലാവരും പുറത്തായി. 

ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വതയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലായിരുന്നു പുറത്താകലുകള്‍, എല്ലാവരും ക്ലീന്‍ ബൗള്‍ഡ്. വയനാട് ബൗളര്‍മാര്‍ നാല് എക്‌സ്ട്രകള്‍ എറിഞ്ഞില്ലായിരുന്നെങ്കിലും കാസര്‍ഗോഡിന്റെ സ്‌കോര്‍ബോര്‍ഡും പൂജ്യത്തില്‍ കലാശിക്കുമായിരുന്നു. ഇതുവഴി കിട്ടിയ 4 റണ്‍സിനെതിരെ ബാറ്റ് ചെയ്യാനെത്തിയ വയനാട് ഓപ്പണര്‍മാര്‍ ഒരു ഓവറില്‍ തന്നെ കളി പൂര്‍ത്തിയാക്കി 10 വിക്കറ്റ് വിജയം കുറിച്ചു. 

വയടാന് ക്യാപ്റ്റന്‍ നിത്യ ലൂര്‍ദ് മൂന്നാം ഓവര്‍ എറിയാന്‍ എത്തിയതോടെയാണ് കാസര്‍ഗോഡ് തകര്‍ന്നത്. ആറ് പന്തില്‍ മൂന്ന് വിക്കറ്റാണ് നിത്യ വീഴ്ത്തിയത്. എന്തായാലും ഈ തോല്‍വിയും, വിജയവും ഇനി ലോകമറിയും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.