ഈ മാസം ഇരുപത്തി ഏഴിന് രാവിലെ 9. 30 മുതല്‍ വൈകുന്നേരം 4.30 വരെ കാര്‍ഡിഫ് ഫിലിപ്പ് ഇവാന്‍സ് പള്ളിയില്‍ വച്ച് ശാലോം ഫെസ്റ്റ് വെയില്‍സ് നടത്തപ്പെടുന്നു. നവസുവിശേഷവല്‍ക്കരണ മുന്നേറ്റത്തില്‍ ആഗോളസഭ, പ്രതീക്ഷയോടെ കാണുന്ന ശാലോം വേള്‍ഡ് ഇംഗ്ലീഷ് ചാനലിന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ റെവ:ഡോ: റോയി പാലാട്ടിയും , ശാലോം ശുശ്രൂഷകളുടെ സ്ഥാപകന്‍ ഷെവ : ബെന്നി പുന്നത്തറയും, പ്രശസ്ത വചനപ്രഘോഷകന്‍ ഡോ: ജോണ്‍ ദാസും , ബ്രദര്‍ സാന്റോയും ആത്മീയ ശുശ്രൂഷക്ക് നേതൃത്വo നല്‍കി ധ്യാനചിന്തകള്‍ പങ്കിട്ടുന്നതായിരിക്കും. അന്നേ ദിവസം അവിടെ വന്ന് അന്നത്തെ ശുശ്രൂഷയില്‍ പങ്കെടുക്കുവാനും ദൈവപിതാവിനെ മഹത്വപ്പെടുത്തുവാനും ഈശോയോധ്യാനിക്കുവാനും അതു വഴി ആത്മീയനിര്‍വൃതിയും പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ പ്രാപിക്കുവാനും വെയില്‌സിലും ബ്രിസ്റ്റോളിലും ഉള്ള എല്ലാവരെയും ക്ഷണിക്കുന്നു. ലോകസുവിശേഷവത്ക്കരണത്തില്‍ പങ്കാളികളാകാനും ആത്മീയ ഉണര്‍വ് പ്രാപിക്കാനുമുള്ള സുവര്‍ണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നല്‍കിയ ശുശ്രൂഷയായ ശാലോം നമ്മെ ഒരുക്കുന്ന അനുഗ്രഹിത ദിനത്തിനായി നമ്മുക്കൊരുങ്ങാം. അന്നേ ദിവസം കുട്ടികള്‍ക്കായി പ്രത്യേകം സര്‍വീസ് ഉണ്ടായിരിക്കുന്നതായിരിക്കും.
ശാലോം ഫെസ്റ്റ് വെയില്‍സ് നടക്കുന്ന സ്ഥലം :
സെന്റ് ഫിലിപ്പ് ഇവാന്‍സ് ചുര്ച്ച്, കാര്‍ഡിഫ് , CF23 9UL
(ശാലോം വെയില്‍സ് ടീം)
Benny Augustian