CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 36 Minutes 28 Seconds Ago
Breaking Now

മെയ് 23-ന് അത്ഭുതങ്ങള്‍ സംഭവിച്ചില്ല; ഇന്ത്യയില്‍ വീണ്ടും മോദി സര്‍ക്കാര്‍; 300 കടന്ന് എന്‍ഡിഎ ലീഡ്; യുപിഎ 100-ന് സമീപം

90 കോടി വോട്ടര്‍മാര്‍ വിധിയെഴുതിയ തെരഞ്ഞെടുപ്പില്‍ അന്തിമഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇനിയും ഏറെ വൈകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ഒരുവട്ടം കൂട്ടി അധികാരത്തിലെത്തിക്കുമെന്ന സൂചനകളുമായി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഉച്ചയോടെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 300-ലേറെ സീറ്റുകളുമായി എന്‍ഡിഎ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. 

രാവിലെ 11 മണിക്ക് തന്നെ ബിജെപി സ്വന്തം നിലയില്‍ 280 സീറ്റുകളില്‍ മുന്നിലെത്തിയിരുന്നു. 543 അംഗ ലോക്‌സഭയില്‍ പകുതി സീറ്റുകളാണ് ഇതോടെ അവര്‍ കരസ്ഥമാക്കിയത്. 90 കോടി വോട്ടര്‍മാര്‍ വിധിയെഴുതിയ തെരഞ്ഞെടുപ്പില്‍ അന്തിമഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇനിയും ഏറെ വൈകും. വിവിപാറ്റ് വോട്ടുകള്‍ കൂടി എണ്ണിക്കഴിഞ്ഞ ശേഷമാകും ഈ പ്രഖ്യാപനം ഉണ്ടാവുക. 

മെയ് 19-ന് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ പ്രവചനങ്ങള്‍ പാഴാകുമെന്ന് മെയ് 23ന് അത്ഭുതങ്ങള്‍ സംഭവിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. പ്രതിപക്ഷ നേതാക്കള്‍ പലരും ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും പ്രസ്താവിച്ചിരുന്നു. 

150 സീറ്റെങ്കിലും കഷ്ടിച്ച് കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ പാടുപെടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കേരളത്തിലും, തമിഴ്‌നാട്ടിലും മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസത്തിന് വകയുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.