CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 30 Minutes 32 Seconds Ago
Breaking Now

പ്രതിപക്ഷത്തെ തോല്‍പ്പിച്ചത് രാഹുല്‍; ബിജെപി മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ സിപിഎം

കോണ്‍ഗ്രസ് അധ്യക്ഷന്റെ നയങ്ങളാണ് നരേന്ദ്ര മോദിക്ക് വിജയത്തിലേക്കുള്ള വാതില്‍ തുറന്നുനല്‍കിയതെന്ന് സിപിഎം ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കൈക്കൊണ്ട തീരുമാനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ വിഭാഗീയത സൃഷ്ടിച്ചെന്ന് സിപിഐഎമ്മിന്റെ പരാതി. കോണ്‍ഗ്രസ് അധ്യക്ഷന്റെ നയങ്ങളാണ് നരേന്ദ്ര മോദിക്ക് വിജയത്തിലേക്കുള്ള വാതില്‍ തുറന്നുനല്‍കിയതെന്ന് സിപിഎം ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു. 

ഇന്ത്യയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും മോദി പ്രഭാവം നിറഞ്ഞാടിയതോടെ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 

സാമൂഹിക, മതപരമായ ഭിന്നതയുടെ നയങ്ങളുമായാണ് ബിജെപി തെരഞ്ഞെടുപ്പ് നേരിട്ടത്. അവരുടെ അജണ്ട അതായിരുന്നു. എന്നാല്‍ പ്രതിപക്ഷ ഐക്യം കോണ്‍ഗ്രസ് തകര്‍ത്തുവെന്നതാണ് വസ്തുത. രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങളും, നയങ്ങളും പ്രതിപക്ഷത്തെ ദുര്‍ബലമാക്കി, മോദിയുടെ വിജയത്തിലേക്കുള്ള വാതില്‍ തുറന്നിട്ടു, സിപിഎം ദേശീയ സെക്രട്ടറി പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.